വടക്കാഞ്ചേരി: ഗുരുദേവൻ പ്രതിഷ്ഠ നടത്തിയ പാർളിക്കാട് നടരാജഗിരി ബാലസുബ്രഹ്മണ്യ ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കുന്ന ഗുരുദേവ പ്രതിമയ്ക്ക് ഇന്ന് ഉച്ചയ്ക്ക് അത്താണിയിൽ ഉജ്ജല സ്വീകരണം നൽകും. യൂണിയൻ പ്രവർത്തകരും ശ്രീനാരായണീയരും പങ്കെടുക്കും. വിവിധ ദിവസങ്ങളിലായി പ്രതിമയെ വഹിച്ചു കൊണ്ടുള്ള രഥം ഗ്രാമപ്രദക്ഷിണം വയ്ക്കും. 17 നാണ് ഗുരുദേവ പ്രതിഷ്ഠ നടക്കുക. ശിവഗിരി മഠം ഭരണസമിതി അംഗം വിശാലാനന്ദ സ്വാമികൾ പ്രതിഷ്ഠ കർമ്മങ്ങൾക്ക് കാർമ്മികത്വം വഹിക്കും. തുടർന്ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം മന്ത്രി കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. യൂണിയൻ സെക്രട്ടറി ടി.ആർ. രാജേഷ് അദ്ധ്യക്ഷത വഹിക്കും. സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ, രമ്യ ഹരിദാസ് എം.പി, യൂണിയൻ പ്രസിഡന്റ് എം.എസ്. ധർമ്മരാജൻ എന്നിവർ പ്രസംഗിക്കും.