ചേർപ്പ്: ഹെർബർട്ട് കനാലിന് സമീപം ബസ് റോഡിൽ താഴ്ന്നു. തൃശൂർ - തൃപ്രയാർ റൂട്ടിൽ ഓടുന്ന ബാലൻ ബസാണ് ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ ബണ്ട് റോഡിൽ താഴ്ന്നത്. റോഡിൽ താഴ്ന്ന ബസിനകത്ത് നിന്ന് യാത്രക്കാർ ചാടിയിറങ്ങിയതിനാൽ വൻ ദുരന്തം ഒഴിവായി.
ഹെർബർട്ട് കനാൽപ്പാലം പുനർനിർമ്മിക്കുന്നതിന്റെ ഭാഗമായി ഗതാഗതം താത്കാലികമായി നിർമ്മിച്ച ബണ്ട് റോഡിലൂടെയാണ് പോകുന്നത്. ഈ റോഡിലൂടെ ഭാരവാഹനങ്ങൾ പോകുന്നത് നിരോധിച്ചിട്ടുണ്ടെങ്കിലും ബസുകൾ യാത്രക്കാരുമായാണ് സർവീസ് നടത്തുന്നത്.
കനാൽ പാലം നിർമ്മാണത്തിനെത്തിയ ജെ.സി.ബി ഉപയോഗിച്ച് കുഴിയിൽ താഴ്ന്ന ബസ് വലിച്ചു കയറ്റി. ഏറെനേരം ഗതാഗതം നിലച്ചു.