suresh-gopi
ബി.ജെ.പി ഭാരവാഹികൾക്ക് വിഷുക്കൈനീട്ടം നൽകുന്നതിന് ചാലക്കുടി എസ്.എൻ.ജി ഹാളിലെത്തിയ സുരേഷ്‌ഗോപി എം.പിയെ സംഘാടക സമിതി പ്രവർത്തകർ സ്വീകരിക്കുന്നു.

ചാലക്കുടി: മണ്ഡലത്തിലെ ബി.ജെ.പി ഭാരവാഹികൾക്കും പോഷക സംഘടന പ്രതിനിധികൾക്കും വിഷുക്കൈനീട്ടം നൽകി സുരേഷ് ഗോപി എം.പി. ബി.ജെ.പി നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ചടങ്ങിൽ ബൂത്ത് പ്രസിഡന്റുമാർ കൈനീട്ടം സ്വീകരിച്ചു. അമ്മമാരും കുട്ടികളും താരത്തിന്റ കൈയിൽ നിന്നും ഐശ്വര്യം ഏറ്റുവാങ്ങി. ചാലക്കുടി മണ്ഡലം പ്രസിഡന്റ് ടി.വി. പ്രജിത് അദ്ധ്യക്ഷത വഹിച്ചു. പരിപാടിയിൽ ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ. അനീഷ്‌കുമാർ, മുഖ്യ ബി.ജെ.പി സംസ്ഥാന വക്താവ് ടി.പി. സിന്ധുമോൾ എന്നിവർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ജന.സെക്രട്ടറി ജസ്റ്റിൻ ജേക്കബ്, ജില്ലാ സെക്രട്ടറി എൻ.ആർ. റോഷൻ, സംസ്ഥാന സെക്രട്ടറി എ.നാഗേഷ്, ആശാ രാകേഷ്, സജീവ് പള്ളത്ത് തുടങ്ങിയവർ സംസാരിച്ചു.