saji-citu

തൃശൂർ: സി.ഐ.ടി.യു വിട്ട് സ്വതന്ത്ര യൂണിയൻ രൂപീകരിച്ച ചുമട്ടു തൊഴിലാളി ജീവനൊടുക്കിയ സംഭവത്തിൽ, വീട്ടിൽ നിന്ന് കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പിൽ പൊലീസ് അന്വേഷണം തുടങ്ങി. പീച്ചി കോലഞ്ചേരി വീട്ടിൽ സജിയെയാണ് (47) ഞായറാഴ്ച വീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. വീട്ടുകാരുടെ പരാതിയിലാണ് അന്വേഷണം.

പാലം പണിയുമായി ബന്ധപ്പെട്ട് സി.പി.എം നേതാക്കൾ കരാറുകാരിൽ നിന്ന് നടത്തിയ പണപ്പിരിവ് സജി അടക്കമുള്ളവർ ചോദ്യം ചെയ്തെന്നും, തുടർന്നാണ് സി.പി.എം വിട്ട് സ്വതന്ത്ര കൂട്ടായ്മ രൂപീകരിച്ചതെന്നും സജിയുടെ സഹോദരൻ പ്രതികരിച്ചിരുന്നു. തനിക്ക് വധ ഭീഷണിയുണ്ടെന്നും, മരണത്തിന് കാരണം സി.പി.എം ബ്രാഞ്ച് സെക്രട്ടറിയും ലോക്കൽ സെക്രട്ടറിയുമാണെന്നും സജി എഴുതിയതെന്ന് കരുതുന്ന ആത്മഹത്യാക്കുറിപ്പിലുണ്ട്. നേതാക്കളുടെ പേരുകൾ പറഞ്ഞിട്ടില്ല.

ആത്മഹത്യാക്കുറിപ്പ് സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതോടെ, സി.പി.എം പ്രവർത്തകർ കഴിഞ്ഞ ദിവസം ചേരി തിരിഞ്ഞ് തല്ലി. പാർട്ടിയുടെ കൊടിതോരണങ്ങളും പീച്ചി സെന്ററിലെ സ്തൂപവും ബ്രാഞ്ച് കമ്മിറ്റി ഓഫീസ് ജനലിന്റെ ചില്ലുകളും തകർത്തു. ശിലാഫലകം വികൃതമാക്കി. ബ്രാഞ്ച് സെക്രട്ടറി പി.ജി. ഗംഗാധരൻ, പാർട്ടി പ്രവർത്തകരായ വർഗീസ് അറക്കൽ, പ്രിൻസ് തച്ചിൽ എന്നിവർക്ക് മർദ്ദനമേറ്റു. പരാതിയിൽ മൂന്നു പേർക്കെതിരെ കേസെടുത്തിരുന്നു. പാർട്ടിയിൽ നേതൃമാറ്റം വന്നതോടെ, വിട്ടു നിന്ന പലരും തിരിച്ചെത്തിയിരുന്നു. നേതാക്കളിൽ ചിലർ ഒറ്റപ്പെടുത്തിയതായി സജി ആരോപിച്ചതോടെ ഭിന്നത രൂക്ഷമായി. ഒരു വിഭാഗം സി.ഐ.ടി.യു പ്രവർത്തകർ യൂണിഫോം ബഹിഷ്‌കരിച്ചു സി.ഐ.ടി.യു ഓഫീസിനെ സ്വതന്ത്ര ചുമട്ടു തൊഴിലാളി യൂണിയനെന്ന് പേരു മാറ്റി. പാർട്ടി നേതാക്കളുടെ ചർച്ചകളിലും തൊഴിലാളികൾ വഴങ്ങിയില്ല. പരേതനായ ജോർജിന്റെയും തങ്കമ്മയുടെയും മകനാണ് സജി. അവിവാഹിതനാണ്. സഹോദരങ്ങൾ: റീന, ബിജു.

 നേ​താ​ക്ക​ൾ​ക്കെ​തി​രെ കേ​സെ​ടു​ക്ക​ണ​മെ​ന്ന് കു​ടും​ബം

ചു​മ​ട്ടു​ ​തൊ​ഴി​ലാ​ളി​ ​ആ​ത്മ​ഹ​ത്യ​ ​ചെ​യ്ത​ ​സം​ഭ​വ​ത്തി​ൽ​ ​ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പി​ൽ​ ​പ​രാ​മ​ർ​ശി​ച്ചി​ട്ടു​ള്ള​ ​ര​ണ്ട് ​നേ​താ​ക്ക​ൾ​ക്കെ​തി​രെ​ ​ആ​ത്മ​ഹ​ത്യാ​പ്രേ​ര​ണ​ ​കു​റ്റം​ ​ചു​മ​ത്ത​ണ​മെ​ന്ന് ​കു​ടും​ബം.​ ​സി.​പി.​എം​ ​പീ​ച്ചി​ ​ലോ​ക്ക​ൽ​ ​ക​മ്മി​റ്റി​ ​സെ​ക്ര​ട്ട​റി​ ​എം.​ബാ​ല​കൃ​ഷ്ണ​ൻ,​ ​ബ്രാ​ഞ്ച് ​സെ​ക്ര​ട്ട​റി​ ​പി.​ജി.​ഗം​ഗാ​ധ​ര​ൻ​ ​എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് ​പീ​ച്ചി​ ​സ്റ്റേ​ഷ​നി​ൽ​ ​പ​രാ​തി​ ​ന​ൽ​കി​യ​ത്.
സ​ജി​യു​ടെ​ ​കു​ടും​ബ​ത്തി​ന്റെ​ ​പ​രാ​തി​യി​ൽ​ ​സ്റ്റേ​ഷ​ൻ​ ​ഹൗ​സ് ​ഓ​ഫീ​സ​ർ​ ​അ​വ​ധി​യി​ൽ​ ​നി​ന്ന് ​തി​രി​ച്ചു​ ​വ​ന്ന​തി​ന് ​ശേ​ഷം​ ​ന​ട​പ​ടി​ക​ളി​ലേ​ക്ക് ​ക​ട​ക്കും.​ ​പീ​ച്ചി​യി​ലെ​ ​ചി​ല​ ​നി​ർ​മ്മാ​ണ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ​ ​പ​ണം​ ​അ​ന​ധി​കൃ​ത​മാ​യി​ ​വാ​ങ്ങു​ന്നു​വെ​ന്ന് ​ഒ​രു​ ​നേ​താ​വി​നെ​തി​രെ​ ​ആ​രോ​പ​ണ​മു​ണ്ടാ​യി​രു​ന്നു.​ ​തു​ട​ർ​ന്നാ​ണ് ​തൊ​ഴി​ലാ​ളി​ക​ൾ​ ​സ്വ​ത​ന്ത്ര​ ​യൂ​ണി​യ​നി​ലേ​ക്ക് ​മാ​റി​യ​തെ​ന്നാ​ണ് ​വി​വ​രം.​ ​പ​രാ​തി​യി​ൽ​ ​അ​ന്വേ​ഷ​ണം​ ​ന​ട​ത്താ​നാ​യി​ ​മൂ​ന്നം​ഗ​ ​ക​മ്മി​ഷ​നെ​ ​നി​യോ​ഗി​ച്ചി​രു​ന്നു.​ ​ക​മ്മി​ഷ​ൻ​ ​റി​പ്പോ​ർ​ട്ട് ​ന​ൽ​കാ​നി​രി​ക്കെ​യാ​ണ് ​സ​ജി​യു​ടെ​ ​ആ​ത്മ​ഹ​ത്യ.

'പാർട്ടി ആരിൽ നിന്നും പണം പിരിച്ചിട്ടില്ല. തൊഴിൽ പ്രശ്‌നങ്ങളും പീച്ചിയിലുണ്ടായിട്ടില്ല. വേറെ എന്തെങ്കിലും കാരണങ്ങളുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ട്".

- എം.എം. വർഗീസ്, സി.പി.എം ജില്ലാ സെക്രട്ടറി

'സി.​ഐ.​ടി.​യു​ ​വി​ട്ട് ​സ്വ​ത​ന്ത്ര​ ​യൂ​ണി​യ​ൻ​ ​രൂ​പീ​ക​രി​ച്ച​വ​ർ​ ​യൂ​ണി​ഫോ​മും​ ​ഉ​പേ​ക്ഷി​ച്ചി​രു​ന്നു.​ ​ഭൂ​രി​ഭാ​ഗം​ ​പേ​രും​ ​തി​രി​ച്ചു​വ​ന്നു.​ ​ശേ​ഷി​ച്ച​വ​രാ​ണ് ​സ്തൂ​പ​ങ്ങ​ളും​ ​കൊ​ടി​ക​ളും​ ​ന​ശി​പ്പി​ച്ച​ത്. സ​ജി​യു​ടെ​ ​ആ​ത്മ​ഹ​ത്യ​യു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​ഏ​ത​ന്വേ​ഷ​ണ​ത്തെ​യും​ ​സി.​ഐ.​ടി.​യു​ ​സ്വാ​ഗ​തം​ ​ചെ​യ്യു​ന്നു".​ ​

-യു.പി. ജോസഫ്, സി.ഐ.ടി.യു ജില്ലാ സെക്രട്ടറി