കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ ബൈപാസിൽ വഴിവിളക്കുകൾ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കൗൺസിൽ മുമ്പാകെ വന്ന പ്രമേയം ചർച്ച ചെയ്യാതെ ചെയർപേഴ്‌സൺ ഇറങ്ങിപോയ നടപടി ജനാധിപത്യത്തിന് നിരക്കാത്തതാണെന്ന് കൗൺസിലറും കോൺഗ്രസ് മേത്തല മണ്ഡലം പ്രസിഡന്റുമായ വി.എം. ജോണി കുറ്റപ്പെടുത്തി. വഴിവിളക്ക് സ്ഥാപിക്കാത്തതിന് ഉത്തരവാദി നഗരസഭയാണെന്നിരിക്കെ ആറുവരിപാതായിക്കി നിർമ്മിക്കുന്നതുവരെ കാത്തിരിക്കാൻ പറയുന്ന നഗരസഭ അധികാരികളുടെ നടപടി അപലപനീയമാണെന്നും വി.എം. ജോണി പറഞ്ഞു.