ചാലക്കുടി: ദേശീയപാതയിലെ പോട്ട, കൊരട്ടി, മുരിങ്ങൂർ എന്നിവിടങ്ങളിലെ ട്രാഫിക് സിഗ്‌നൽ തകരാർ പരിഹരിച്ചതായി സനീഷ്‌കുമാർ ജോസഫ് എം.എൽ.എ അറിയിച്ചു. ദേശീയപാത അറ്റകുറ്റ പണികളുടെ ചുമതലയുള്ള കരാർ കമ്പനിയുടെ മേൽനോട്ടത്തിലാണ് തകരാർ പരിഹരിച്ചത്. വാഹന അപകട സാദ്ധ്യത മുൻനിറുത്തി തകരാർ ഉടൻ പരിഹരിക്കണമെന്ന് എം.എൽ.എ നിർദ്ദേശം നൽകിയിരുന്നു.