അന്തിക്കാട് പാടശേഖരങ്ങളിൽ കേരള കർഷകസംഘം നേതാക്കൾ സന്ദർശിക്കുന്നു.
അന്തിക്കാട്: വേനൽമഴയിൽ കൃഷി നശിച്ച അന്തിക്കാട് കോൾ പാടശേഖരങ്ങൾ കേരള കർഷകസംഘം നേതാക്കൾ സന്ദർശിച്ചു. പൂർണമായും നിലംപരിശായി കിടക്കുന്ന നെൽച്ചെടികൾ പലതും ചീഞ്ഞളിഞ്ഞ നിലയിലാണ്. വിളവെടുത്ത നെല്ല് കയറ്റിപ്പോയെങ്കിലും വൈയ്ക്കോൽ ശേഖരിക്കാൻ കഴിഞ്ഞില്ലെന്ന് കർഷക സംഘം നേതാക്കൾ പറഞ്ഞു.
ജില്ലാ പഞ്ചായത്ത് അംഗവും കേരള കർഷക സംഘം മണലൂർ ഏരിയ സെക്രട്ടറിയുമായ വി.എൻ. സുർജിത്ത്, ഇ.ജി. ഗോപാലകൃഷ്ണൻ, കെ.വി. രാജേഷ്, കെ.ആർ. രെബീഷ്, തെക്കൂട്ട് ദിലീപ് കുമാർ എന്നിവരടങ്ങിയ സംഘമാണ് കൃഷി സ്ഥലം സന്ദർശിച്ചത്.