1

തൃശൂർ: പീച്ചിയിലെ ചുമട്ടുതൊഴിലാളി സജിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട ഏതന്വേഷണത്തെയും സി.ഐ.ടി.യു സ്വാഗതം ചെയ്യുന്നതായി സി.ഐ.ടി.യു ജില്ലാ നേതൃത്വം വ്യക്തമാക്കി. പൊലീസ് അന്വേഷിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ജില്ലാ സെക്രട്ടറി യു.പി.ജോസഫ് ആവശ്യപ്പെട്ടു. ആത്മഹത്യയെ തുടർന്ന് സി.ഐ.ടി.യുവിനെ ബന്ധപ്പെടുത്തി വന്ന വാർത്തകൾ അടിസ്ഥാന രഹിതമാണ്. യാതൊരു തൊഴിൽ തർക്കമോ തൊഴിൽ തടസമോ തൊഴിൽ നിഷേധമോ അവിടെയുണ്ടായിരുന്നില്ല. ഹെഡ്‌ലോഡ് ജനറൽ വർക്കേഴ്‌സ് യൂണിയനിൽപെട്ട (സി.ഐ.ടി.യു) ഏതാനും തൊഴിലാളികൾ ഏതാനും മാസം മുമ്പ് യൂണിയൻ വിട്ട് സ്വതന്ത്ര യൂണിയനുണ്ടാക്കുകയും സി.ഐ.ടി.യു ഓഫീസ് സ്വതന്ത്ര യൂണിയൻ ഓഫീസാക്കി മാറ്റുകയും ചെയ്തിരുന്നു. തെറ്റായ വിവരങ്ങളെ അടിസ്ഥാനമാക്കി തൊഴിലാളികളെടുത്ത വൈകാരിക തീരുമാനത്തെ ക്ഷമയോടെ പറഞ്ഞു മനസിലാക്കാൻ നേതൃത്വത്തിന് കഴിഞ്ഞതിനാൽ ആ തൊഴിലാളികളെല്ലാം സി.ഐ.ടി.യു യൂണിയനിലേക്ക് തിരികെവന്നുവെന്നും സി.ഐ.ടി.യു വിശദീകരിച്ചു.

വ​ധ​ശ്ര​മ​ത്തി​ന് കേ​സെ​ടു​ക്ക​ണ​മെ​ന്ന്‌​ ​ഡി.​സി.​സി

തൃ​ശൂ​ർ​ ​:​ ​പീ​ച്ചി​യി​ലെ​ ​സി.​ഐ.​ടി.​യു​ ​തൊ​ഴി​ലാ​ളി​ ​സ​ജി​ ​ജോ​ർ​ജ്ജി​ന്റെ​ ​ആ​ത്മ​ഹ​ത്യ​ക്ക് ​ഉ​ത്ത​ര​വാ​ദി​ക​ളാ​യ​ ​സി.​പി.​എം​ ​നേ​താ​ക്ക​ൾ​ക്ക് ​എ​തി​രെ​ ​കേ​സെ​ടു​ക്ക​ണ​മെ​ന്ന് ​ഡി.​സി.​സി​ ​പ്ര​സി​ഡ​ന്റ് ​ജോ​സ് ​വ​ള്ളൂ​ർ​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​സ​ജി​ ​ജോ​ർ​ജ്ജി​ന്റെ​ ​ആ​ത്മ​ഹ​ത്യാ​കു​റി​പ്പി​ൽ​ ​പ​റ​യു​ന്ന​ ​കാ​ര്യ​ങ്ങ​ൾ​ ​മാ​ർ​ക്‌​സി​സ്റ്റ് ​പാ​ർ​ട്ടി​യു​ടെ​ ​വി​കൃ​ത​മാ​യ​ ​നി​ല​വി​ലെ​ ​സാ​ഹ​ച​ര്യ​ത്തെ​യാ​ണ് ​സൂ​ചി​പ്പി​ക്കു​ന്ന​ത്.​ ​മ​ര​ണ​പ്പെ​ട്ട​ ​സ​ജി​ ​ജോ​ർ​ജി​ന്റെ​ ​കു​ടും​ബാം​ഗ​ങ്ങ​ളെ​ ​ഡി.​സി.​സി​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​സ​ന്ദ​ർ​ശി​ച്ചു.​ ​ഡി.​സി.​സി​ ​പ്ര​സി​ഡ​ന്റ് ​ജോ​സ് ​വ​ള്ളൂ​ർ,​ ​ബ്ലോ​ക്ക് ​കോ​ൺ​ഗ്ര​സ് ​പ്ര​സി​ഡ​ന്റ് ​കെ.​സി.​അ​ഭി​ലാ​ഷ്,​ ​ഡി.​സി.​സി​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​ക​ല്ലൂ​ർ​ ​ബാ​ബു,​ ​മ​ണ്ഡ​ലം​ ​കോ​ൺ​ഗ്ര​സ് ​പ്ര​സി​ഡ​ന്റ് ​ബാ​ബു​ ​തോ​മ​സ്,​ ​കെ.​എ​സ്.​യു​ ​നി​യോ​ജ​ക​മ​ണ്ഡ​ലം​ ​പ്ര​സി​ഡ​ന്റ് ​ബ്ല​സ​ൺ​ ​വ​ർ​ഗ്ഗീ​സ്,​ ​ബൂ​ത്ത് ​പ്ര​സി​ഡ​ന്റ് ​ത​ങ്കാ​യി​ ​കു​ര്യ​ൻ​ ​എ​ന്നി​വ​രു​ണ്ടാ​യി​രു​ന്നു.