കൊടുങ്ങല്ലൂർ: കേരള മുസ്‌ലിം ജമാഅത്തിന്റെ കാൽലക്ഷം ഇഫ്താർ കിറ്റുകളുടെ വിതരണം ബെന്നി ബെഹന്നാൻ എം.പി നിർവഹിക്കും. വ്യാഴാഴ്ച രാവിലെ ഒമ്പതിന് അഴീക്കോട് ത്വിബിയാൻ പ്രീ സ്‌കൂളിൽ നടക്കുന്ന ചടങ്ങിൽ എം.എൽ.എമാരായ ഇ.ടി. ടൈസൺ, അഡ്വ. വി.ആർ. സുനിൽകുമാർ എന്നിവർ മുഖ്യാഥിതികളാകും. കരുണയുടെ നാളുകളിൽ കാരുണ്യ കൈനീട്ടം പദ്ധതിയുടെ ഭാഗമായാണ് കിറ്റുകൾ തയ്യാറാക്കുന്നത്. ജില്ലയിലെ 25,000 കുടുംബങ്ങൾക്കാണ് കിറ്റുകൾ എത്തിക്കുക. കേരള മുസ്‌ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ ജില്ലയിൽ നടക്കുന്ന വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഇഫ്താർ കിറ്റുകൾ വിതരണം ചെയ്യുകയെന്ന് ഡോ. അബ്ദുൾ റസാഖ്, ഷമീർ എറിയാട് എന്നിവർ അറിയിച്ചു.