കൊടകര: പേരാമ്പ്ര ശ്രീനാരായണഗുരു ചൈതന്യ മഠത്തിൽ മഹാകവി കുമാരനാശാൻ ജയന്തി ആഘോഷവും ദുരവസ്ഥയുടെ രചനാ ശതാബ്ദി ആഘോഷവും നടത്തി. തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാല വൈസ് ചാൻസലർ ഡോ.അനിൽ വള്ളത്തോൾ ഉദ്ഘാടനം ചെയ്തു. സച്ചിദാനന്ദ സ്വാമി അദ്ധ്യക്ഷനായി. സ്വാമി ധർമ്മചൈതന്യ അനുഗ്രഹ പ്രഭാഷണവും ഡോ. ഷൊർണൂർ കാർത്തികേയൻ മുഖ്യപ്രഭാഷണവും നടത്തി. ചാലക്കുടി എസ്.എൻ.ഡി.പി യൂണിയൻ സെക്രട്ടറി കെ.എ. ഉണ്ണിക്കൃഷ്ണൻ, മാള എസ്.എൻ.ഡി.പി യൂണിയൻ പ്രസിഡന്റ് പി.കെ. ബാബു, കമലദളം മാനേജിംഗ് എഡിറ്റർ എൻ.എൻ. ലാലു, എ.വി വിക്രമൻ എന്നിവർ സംസാരിച്ചു. ചടങ്ങിൽ ഗുരുപൂർണിമ അവാർഡ് ജേതാക്കളായ സച്ചിദാനന്ദ സ്വാമികൾ, ഷൊർണൂർ കാർത്തികേയൻ, നർത്തകി ധന്യസനാൽ എന്നിവർക്കുള്ള പുരസ്‌കാര വിതരണവും നടത്തി.