ചാലക്കുടി: കേരള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ലോക്കൽ അഡ്മിനിസ്‌ട്രേഷന്റെ ആഭിമുഖ്യത്തിൽ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, സന്നദ്ധസേന പ്രവർത്തകർക്കായുള്ള വാതിൽപടി സേവനം പരിശീലന പരിപാടി ആരംഭിച്ചു. ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിക്കുന്ന പരിശീലത്തിന്റെ ഉദ്ഘാടനം പ്രസിഡന്റ് വേണു കണ്ഠരുമഠത്തിൽ നിർവഹിച്ചു. ചെയ്തു. വൈസ് പ്രസിഡന്റ് ലീന ഡേവിസ് അദ്ധ്യക്ഷയായിരുന്നു. പഞ്ചായത്ത് പ്രസിഡന്റുമാരായ പ്രിൻസി ഫ്രാൻസിസ്, പി.സി. ബിജു, മായ ശിവദാസൻ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷരായ പി.കെ. ജേക്കബ്, ബീന രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു. കില റിസോഴ്‌സ് പേഴ്‌സൺമാരായ വി.കെ. ശ്രീധരൻ, പ്രീതി ഉണ്ണിക്കൃഷ്ണൻ, ജോൺ കെന്നഡി, സി.ജി. പൽപ്പു, ഷാജി ജോബി എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസെടുത്തു. സി.ജി. സിനി സ്വാഗതവും ബീന ഡേവിസ് നന്ദിയും പറഞ്ഞു.