പാവറട്ടി: കെ-റെയിൽ വേണം, കേരളം വളരണം എന്ന മുദ്രാവാക്യം ഉയർത്തി ഡി.വൈ.എഫ്.ഐ മണലൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൂവത്തൂരിൽ ജനസഭ സംഘടിപ്പിച്ചു. സെമിനാർ ഡി.വൈ.എഫ്.ഐ മുൻ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം അഡ്വ. കെ.എസ്. അരുൺകുമാർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് കെ.സച്ചിൻ അദ്ധ്യക്ഷനായി. ബ്ലോക്ക് സെക്രട്ടറി ആഷിക് വലിയകത്ത്, സി.പി.എം ജില്ലാ കമ്മിറ്റി അംഗം ടി.വി. ഹരിദാസ്, ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗം ഇ.വി. പ്രബീഷ്, ലതി വേണുഗോപാൽ, പി.ജി. സുബിദാസ്, കെ.ആർ. ബിനേഷ്, കെ.ശ്രീലാൽ എന്നിവർ പ്രസംഗിച്ചു.