പാവറട്ടി: കേരളത്തിലെ ശുദ്ധജല സ്രോതസ്സുകൾ വീണ്ടെടുക്കുന്നതിന് വേണ്ടി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന 'തെളിനീരൊഴും നവകേരളം' പദ്ധതിയുടെ ഭാഗമായി മുല്ലശ്ശേരി ഗ്രാമപഞ്ചായത്തിൽ ജലനടത്തം സംഘടിപ്പിച്ചു. മുല്ലശ്ശേരി 5 ാം വാർഡ് ചിറയ്ക്കൽ പുഴ പരിസരത്ത് നിന്ന് തുടങ്ങിയ ജലനടത്തം പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി ജയരാജൻ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മിനി മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു. അനിത ഗിരിജകുമാർ, ദിൽന ധനേഷ്, ശ്രീദേവി ഡേവീസ്, രാജശ്രീ ഗോപകുമാർ, എ.ഇ. രമ്യ, ലതിക എന്നിവർ പ്രസംഗിച്ചു.