ഗുരുവായൂർ: മമ്മിയൂർ മഹാദേവ ക്ഷേത്രത്തിലെ ഈ വർഷത്തെ വിഷുക്കണി വെള്ളിയാഴ്ച്ച കാലത്ത് 3.30 ന്. ശ്രീകോവിലിൽ മേൽശാന്തി ശ്രീരുദ്രൻ നമ്പൂതിരി വിഷുക്കണി ഒരുക്കി മഹാദേവന് കണി കാണിക്കും. തുടർന്ന് ഭക്തജനങ്ങൾക്ക് കണി ദർശനത്തിന് അനുവദിക്കും. വിഷു ദിനത്തിൽ ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങൾക്ക് വിപുലമായ വിഷു സദ്യ ഒരുക്കിയിട്ടുള്ളതായി ട്രസ്റ്റി ബോർഡ് ചെയർമാൻ ജി.കെ. പ്രകാശ്, എക്‌സിക്യൂട്ടീവ് ഓഫീസർ പി.ടി. വിജയി എന്നിവർ അറിയിച്ചു.