bus-stand-udgadanam

വെള്ളിക്കുളങ്ങര ബസ് സ്റ്റാൻഡ് കെ.കെ. രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

വെള്ളിക്കുളങ്ങര: എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 40 ലക്ഷം രൂപ വകയിരുത്തി നിർമ്മിച്ച വെള്ളിക്കുളങ്ങര ബസ് സ്റ്റാൻഡ് കെ.കെ. രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആർ. രഞ്ജിത്ത് അദ്ധ്യക്ഷത വഹിച്ചു. മറ്റത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശ്വതി വി.ബി, ജില്ലാ പഞ്ചായത്തംഗം വി.എസ്. പ്രിൻസ്, ബ്ലോക്ക് പഞ്ചായത്തംഗം സജിത രാജീവൻ തുടങ്ങിയവർ പങ്കെടുത്തു.