
കയ്പമംഗലം (തൃശൂർ) : പോക്സോ കേസിൽ പൊലീസ് അറസ്റ്റ് ചെയ്ത യുവാവ് ഫേസ് ബുക്കിൽ നിരപരാധിയാണെന്ന് കുറിപ്പെഴുതിയ ശേഷം ആത്മഹത്യ ചെയ്തു. കൊടുങ്ങൂക്കാരൻ സഹദിനെയാണ് (26) ഇന്നലെ വൈകിട്ട് അഞ്ചോടെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
കഴിഞ്ഞ ഡിസംബറിൽ പോക്‌സോ കേസിൽ പ്രതിയായി ജയിലിലായിരുന്ന സഹദ് കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് ജാമ്യത്തിലിറങ്ങിയത്.