suresh-gopi

തൃശൂർ: ക്ഷേത്ര ശാന്തിക്കാർ സ്വകാര്യവ്യക്തികളിൽ നിന്ന് പണം സ്വീകരിക്കുന്നതിന് കൊച്ചിൻ ദേവസ്വം ബോർഡിന്റെ വിലക്ക്.

കുട്ടികൾക്ക് വിഷുക്കൈനീട്ടം നൽകാനെന്ന പേരിൽ സുരേഷ് ഗോപി എം.പി ക്ഷേത്രം മേൽശാന്തിമാർക്ക് പണം നൽകിയതിനെ തുടർന്നാണ് നടപടി. ചിലർ ക്ഷേത്രങ്ങളെ ദുരുപയോഗം ചെയ്യുന്നതിനെ തുടർന്നാണ് നടപടിയെന്ന് കൊച്ചിൻ ദേവസ്വം ബോർഡ് കമ്മിഷണർ അറിയിച്ചു.

സുരേഷ് ഗോപിയുടെ വിഷുക്കൈനീട്ടത്തിനെതിരെ തൃശൂരിലെ സി.പി.എം, സി.പി.ഐ നേതാക്കൾ പ്രതിഷേധിച്ചിരുന്നു. കഴിഞ്ഞ എട്ട് മുതലാണ് തൃശൂരിൽ സുരേഷ് ഗോപിയുടെ നേതൃത്വത്തിൽ വിഷുക്കൈനീട്ടം പരിപാടി നടത്തിയത്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിലും തൃശൂരിലെ എൻ.ഡി.എ സ്ഥാനാർത്ഥിയായിരുന്നു സുരേഷ് ഗോപി.

 കാൽതൊട്ട് വന്ദനത്തിന് വിമർശനം

കാറിലിരുന്ന് കൈനീട്ടം നൽകിയ സുരേഷ് ഗോപിയുടെ കാൽ തൊട്ട് വന്ദിക്കുന്ന സ്ത്രീകളുടെ വീഡിയോ സാമൂഹമാദ്ധ്യമങ്ങളിൽ വൈറലായതോടെ വിമർശനമുയർന്നു. സ്ത്രീകൾ വരിയായി വന്ന് കൈനീട്ടം വാങ്ങിയ ശേഷമാണ് കാൽ തൊട്ടു വന്ദിച്ചത്. വീഡിയോയ്ക്ക് അനുകൂലമായും നിരവധി പേർ രംഗത്തെത്തി.

 വിവാദമാക്കിയത് ഹിന്ദു വിരോധികൾ: ബി.ജെ.പി

സുരേഷ്‌ഗോപിയുടെ വിഷുക്കൈനീട്ടത്തെ രാഷ്ട്രീയവത്കരിച്ചതും വിവാദമാക്കിയതും ഹിന്ദു വിരോധികളാണെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ. അനീഷ്‌കുമാർ പറഞ്ഞു. ഹൈന്ദവ വിശ്വാസിയായ സുരേഷ്‌ഗോപിക്ക് ക്ഷേത്രത്തിൽ പോകാനും പൂജാരിക്ക് ദക്ഷിണനൽകാനും അവകാശമുണ്ട്. അതിൽ കൈകടത്താൻ ദേവസ്വം പ്രസിഡന്റിന് അധികാരമില്ലെന്നും കെ.കെ. അനീഷ്‌കുമാർ പറഞ്ഞു.

കൈ​നീ​ട്ട​ത്തെ​ ​വി​മ​ർ​ശി​ക്കു​ന്ന​ത്
മാ​ക്രി​ക്കൂ​ട്ട​ങ്ങ​ൾ​:​ ​സു​രേഷ് ഗോപി

​ ​തി​രു​വ​ന​ന്ത​പു​ര​ത്തും​ ​വി​ഷു​ക്കൈ​നീ​ട്ടം​ ​ന​ൽ​കി

തി​രു​വ​ന​ന്ത​പു​രം​:​ ​വി​ഷു​ക്കൈ​നീ​ട്ട​ത്തി​നെ​തി​രെ​ ​സം​സാ​രി​ക്കു​ന്ന​വ​ർ​ ​പൊ​ട്ട​ക്കി​ണ​റ്റി​ലെ​ ​ത​വ​ള​ക​ളാ​ണെ​ന്ന് ​സു​രേ​ഷ് ​ഗോ​പി​ ​എം.​പി​ ​പ​റ​ഞ്ഞു.​ ​കു​ഞ്ഞു​ങ്ങ​ൾ​ക്കു​ള്ള​ ​വി​ഷു​ക്കൈ​നീ​ട്ട​ത്തി​ന്റെ​ ​ന​ന്മ​ ​മ​ന​സി​ലാ​ക്കാ​ത്ത​ ​ചൊ​റി​യ​ൻ​ ​മാ​ക്രി​കൂ​ട്ട​ങ്ങ​ളോ​ട് ​ഒ​ന്നും​ ​പ​റ​യാ​നി​ല്ലെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.​ ​ക​ഴ​ക്കൂ​ട്ടം,​ ​വ​ട്ടി​യൂ​ർ​ക്കാ​വ്,​ ​നേ​മം,​ ​തി​രു​വ​ന​ന്ത​പു​രം​ ​മ​ണ്ഡ​ല​ങ്ങ​ളി​ലെ​ ​ബി.​ജെ.​പി​ ​ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്കും,​ ​കാ​ര്യ​ക​ർ​ത്താ​ക്ക​ൾ​ക്കും​ ​വി​ഷു​ക്കൈ​നീ​ട്ടം​ ​ന​ൽ​കു​ന്ന​ ​പ​രി​പാ​ടി​ ​തി​രു​വ​ന​ന്ത​പു​രം​ ​അ​ന​ന്ത​പു​രി​ ​ഓ​ഡി​റ്റോ​റി​യ​ത്തി​ൽ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യു​ക​യാ​യി​രു​ന്നു​ ​സു​രേ​ഷ് ​ഗോ​പി.
ക​ർ​ഷ​ക​ ​സ​മ​ര​ത്തി​ൽ​ ​ഉ​ത്ത​ർ​പ്ര​ദേ​ശ് ​ബോ​ർ​ഡ​റി​ൽ​ ​ക​ഞ്ഞി​വ​യ്‌​ക്കാ​ൻ​ ​പൈ​നാ​പ്പി​ളു​മാ​യി​ ​പോ​യ​വ​ർ​ ​കു​ട്ട​നാ​ട്ടി​ലെ​ ​ക​ർ​ഷ​ക​ ​ആ​ത്മ​ഹ​ത്യ​യി​ൽ​ ​എ​ന്ത് ​ഉ​ത്ത​രം​ ​പ​റ​യു​മെ​ന്നും​ ​സു​രേ​ഷ് ​ഗോ​പി​ ​ചോ​ദി​ച്ചു.​ ​ബി.​ജെ.​പി​ ​സം​സ്ഥാ​ന​ ​ഉ​പാ​ദ്ധ്യ​ക്ഷ​ൻ​ ​പ്രൊ​ഫ.​ ​വി.​ടി.​ ​ര​മ,​ ​ജി​ല്ലാ​ ​പ്ര​സി​ഡ​ന്റ് ​അ​ഡ്വ.​ ​വി.​വി.​ ​രാ​ജേ​ഷ്,​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​വി.​ജി.​ ​ഗി​രി​കു​മാ​ർ,​ ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​സ​ജി​ ​പാ​പ്പ​നം​കോ​ട്,​ ​മ​ഞ്ചു​ ​പി.​വി,​ഷീ​ജ​ ​മ​ധു,​ ​ബി​ന്ദു​ ​വ​ലി​യ​ശാ​ല,​ ​ആ​ശാ​നാ​ഥ്,​ ​ക​രു​മം​ ​രാ​ജേ​ഷ്,​ ​ഹ​രി​കൃ​ഷ്‌​ണ​ൻ,​ ​സു​രേ​ഷ്,​ ​കോ​ള​യൂ​ർ​ ​രാ​ജേ​ഷ് ​തു​ട​ങ്ങി​യ​വ​ർ​ ​പ​ങ്കെ​ടു​ത്തു.

ഫോ​ട്ടോ​ ​ക്യാ​പ്‌​ഷ​ൻ​:​ ​തി​രു​വ​ന​ന്ത​പു​രം​ ​അ​ന​ന്ത​പു​രി​ ​ഓ​ഡി​റ്റോ​റി​യ​ത്തി​ൽ​ ​സം​ഘ​ടി​പ്പി​ച്ച​ ​ബി.​ജെ.​പി​ ​ക​ഴ​ക്കൂ​ട്ടം,​വ​ട്ടി​യൂ​ർ​ക്കാ​വ്,​നേ​മം,​തി​രു​വ​ന​ന്ത​പു​രം​ ​മ​ണ്ഡ​ല​ങ്ങ​ളി​ലെ​ ​പ്ര​വ​ർ​ത്ത​ക​രു​ടെ​ ​സം​ഗ​മ​ത്തി​ൽ​ ​വി​ഷു​ക്കൈ​നീ​ട്ടം​ ​ന​ൽ​കു​ന്ന​ ​സു​രേ​ഷ് ​ഗോ​പി​ ​എം.​പി.​ ​ബി.​ജെ.​പി​ ​ജി​ല്ലാ​ ​പ്ര​സി​ഡ​ന്റ് ​വി.​വി​ ​രാ​ജേ​ഷ്,​ ​വൈ​സ് ​പ്ര​ക​സി​ഡ​ന്റ് ​പാ​പ്പ​നം​കോ​ട് ​സ​ജി​ ​തു​ട​ങ്ങി​യ​വ​ർ​ ​സ​മീ​പം