pachaka-malsarmaകുടുംബശ്രീ അംഗങ്ങൾക്കായി പെരിഞ്ഞനം കമ്മ്യൂണിറ്റി ഹാളിൽ നടന്ന മതിലകം ബ്ലോക്ക് തല പാചക മത്സരം ബ്ലോക്ക് പ്രസിഡന്റ് സി.കെ. ഗിരിജ ഉദ്ഘാടനം ചെയ്യുന്നു.

കയ്പമംഗലം: സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് കുടുംബശ്രീ അംഗങ്ങൾക്കായി പാചക മത്സരം സംഘടിപ്പിച്ചു. പെരിഞ്ഞനം കമ്മ്യൂണിറ്റി ഹാളിൽ നടന്ന മതിലകം ബ്ലോക്ക് തല പാചക മത്സരം ബ്ലോക്ക് പ്രസിഡന്റ് സി.കെ. ഗിരിജ ഉദ്ഘാടനം ചെയ്തു. പെരിഞ്ഞനം പഞ്ചായത്ത് പ്രസിഡന്റ് വിനീത മോഹൻദാസ് അദ്ധ്യക്ഷയായി. വൈസ് പ്രസിഡന്റ് സായിദ മുത്തുക്കോയ തങ്ങൾ, എറിയാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രസീന റാഫി, എൻ.കെ. അബ്ദുൾ നാസർ, സരിത കണ്ണൻ, സി.വി. വിനീഷ, ടി.എസ്. ദീപ, കെ.ജി. നീതു എന്നിവർ പങ്കെടുത്തു. എടത്തിരുത്തി മുതൽ എറിയാട് വരെ ഏഴ് പഞ്ചായത്തുകളിൽ നിന്നുള്ള കുടുംബശ്രീ പ്രവർത്തകരാണ് മത്സരത്തിൽ പങ്കെടുത്തത്.