പാവറട്ടി: കെട്ടിടത്തിന്റെ മുകളിൽ നിന്നും വീണ് നട്ടെല്ലിന് പരിക്കേറ്റ് കഴിയുന്ന പൂവത്തൂർ കാരകട സത്യന് സി.പി.എം ചിറ്റാട്ടുകര ലോക്കൽ കമ്മിറ്റി വീട് നിർമ്മിച്ചു നൽകി. വീടിന്റെ താക്കോൽ കൈമാറി സി.പി.എം ജില്ലാ സെക്രട്ടറി എം.എം. വർഗീസ് പരിപാടി ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി പി.ജി. സുബിദാസ് അദ്ധ്യക്ഷത വഹിച്ചു. മുരളി പെരുനെല്ലി എം.എൽ.എ, ജില്ലാ കമ്മിറ്റി അംഗം ടി.വി. ഹരിദാസൻ, മണലൂർ ഏരിയ സെക്രട്ടറി സി.കെ. വിജയൻ, പി.എ രമേശൻ, ടി.കെ.ചന്ദ്രൻ എന്നിവർ സംസാരിച്ചു. ചിറ്റാട്ടുകര ലോക്കൽ കമ്മിറ്റി നിർമ്മിച്ച അഞ്ചാമത്തെ വീടാണ് സത്യന് കൈമാറിയത്.