1
വിദ്യ എൻജിനിയറിംഗ് കോളേജ് വിദ്യാർത്ഥികൾക്ക് എ.സി. മൊയ്തീൻ എം.എൽ.എ ലാപ്‌ടോപ്പ് വിതരണം ചെയ്യുന്നു.

വടക്കാഞ്ചേരി: കേരള ശാസ്ത്ര സാങ്കേതിക സർവകലാശാല അക്കാഡമിക് മികവ് പുലർത്തിയ വിദ്യ എൻജിനിയറിംഗ് കോളേജിലെ വിദ്യാർത്ഥികൾക്ക് നൽകിയ ലാപ്‌ടോപ്പ് എ.സി. മൊയ്തീൻ എം.എൽ.എ വിതരണം ചെയ്തു. സാമ്പത്തിക പിന്നാക്കം നിൽക്കുന്ന സമർത്ഥരായ തിരഞ്ഞെടുത്ത വിദ്യാർത്ഥികൾക്കാണ് സാങ്കേതിക സർവകലാശാല ലാപ്‌ടോപ്പുകൾ നൽകിയത്. ചടങ്ങിൽ പ്രിൻസിപ്പൽ ഡോ. സി.ബി. സജി അദ്ധ്യക്ഷനായി. കോളേജ് അദ്ധ്യാപകരായ സജയ് കെ.ആർ, അരുൺ ലോഹിദാക്ഷൻ എന്നിവർ നേതൃത്വം നൽകി. കോളേജിലെ പത്ത് വിദ്യാർത്ഥികൾക്കാണ് കെൽട്രോൺ നൽകിയ എച്ച്.പി ലാപ്‌ടോപ്പ് ലഭിച്ചത്.