ചാലക്കുടി അടിപ്പാത നിർമ്മാണ സ്ഥലത്ത് ബി.ഡി.ജെ.എസ് സംഘടിപ്പിച്ച ധർണ സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ. ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു.
ചാലക്കുടി: അടിപ്പാത നിർമ്മാണം അനന്തമായി നീട്ടിക്കൊണ്ടുപോകുന്ന അധികൃതരുടെ അലംഭാവം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ബി.ഡി.ജെ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ. ഉണ്ണിക്കൃഷ്ണൻ. കോടതി ജംഗ്ഷനിലെ അടിപ്പാത നിർമ്മാണം എത്രയും വേഗം പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് ബി.ഡി.ജെ.എസ് മണ്ഡലം കമ്മിറ്റി നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇവിടെ നിരവധി ജീവനുകൾ നഷ്ടപ്പെട്ടു. മുന്നൂറോളം അപകടങ്ങളും സംഭവിച്ചു. ഇതെല്ലാം ഇനിയും സഹിക്കാൻ കഴിയില്ലെന്നും ശക്തമായ സമരങ്ങൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം തുടർന്ന് വ്യക്തമാക്കി. അടിപ്പാത നിർമ്മാണ സ്ഥലത്ത് സംഘടിപ്പിച്ച യോഗത്തിൽ മണ്ഡലം പ്രസിഡന്റ് അനിൽ തോട്ടവീഥി അദ്ധ്യക്ഷനായി. മുനിസിപ്പൽ പ്രസിഡന്റുമാരായ എ.കെ. ഗംഗാധരൻ, സന്തോഷ് പള്ളിയിൽ, ടി.കെ. മനോഹരൻ, മുനിസിപ്പൽ പ്രസിഡന്റുമാരായ സുരേന്ദ്രൻ വെളിയത്ത്, സി.എസ്. സത്യൻ, ബി.ഡി.വൈ.എഫ് മണ്ഡലം പ്രസിഡന്റ മനോജ് പള്ളിയിൽ, മനോജ് കുന്നപ്പിള്ളി തുടങ്ങിയവർ പ്രസംഗിച്ചു.