ചാലക്കുടി: കലാകാരനും ആദ്യകാല സോഷ്യലിസ്റ്റ് നേതാവുമായ മുരിങ്ങൂരിലെ മാളക്കാരൻ എം.എൽ. ദേവസിയുടെ വിവാഹത്തിന്റെ കനക ജൂബിലി ആഘോഷിച്ചു. മാളക്കാരൻ ഫാമിലി ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ നിരവധി പ്രമുഖർ പങ്കെടുത്ത് ദേവസി-ലില്ലി ദമ്പതികളെ ആദരിച്ചു. എൽ.ജെ.ഡി ജില്ലാ പ്രസിഡന്റ് യൂജിൻ മോറേലി വീട്ടിലെത്തി ദമ്പതികളെ പൊന്നാടയണിയിച്ചു. നിയോജക മണ്ഡലം കമ്മിറ്റിയംഗം എ.എൽ. കൊച്ചപ്പൻ ചടങ്ങിൽ സംബന്ധിച്ചു.