ചാലക്കുടി: പോട്ട പനമ്പിള്ളി മെമ്മോറിയൽ ഗവ. കോളേജിൽ വിദൂര വിദ്യാഭ്യാസ സബ് സെന്റർ അനുവദിക്കുമെന്ന് കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റ് അംഗവും വിദൂര വിദ്യഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി കൺവീനറുമായ യൂജിൻ മോറേലി പറഞ്ഞു. ജില്ലയിൽ കേരളവർമ്മ കോളേജിലും സെന്റ് തോമസ് കോളേജിലുമാണ് നിലവിൽ എസ്.ഡി.ഇയുടെ സെന്ററുകളുള്ളത്.
പുതിയ സെന്റർ വരുന്നത് കൊടുങ്ങല്ലൂർ, മാള, ഇരിങ്ങാലക്കുട, പുതുക്കാട്, ചാലക്കുടി തുടങ്ങിയ പ്രദേശങ്ങളിലെ ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് നേട്ടമാകും. വിദൂര വിദ്യാഭ്യാസം വഴി പഠിക്കുന്ന വിദ്യാർത്ഥികൾക്ക് പഠനക്ലാസുകൾ നടത്തുന്നതും സ്റ്റഡി മെറ്റീരിയൽ വിതരണം ചെയ്യുന്നതും ഈ കേന്ദ്രങ്ങളിലാണ്.
കാലിക്കറ്റ് ഇൻഫോർമേഷൻ സെന്ററിന് നഗരസഭ സ്ഥലം അനുവദിച്ചത് ശ്ലാഘനീയമാണെന്നും യൂജിൻ മോറേലി പറഞ്ഞു. വാടകയില്ലാതെയാണ് സ്ഥലം നൽകുന്നത്.