vith-erinjuഇല്ലംനിറയ്ക്ക് കൃഷിയിറക്കുന്ന ചടങ്ങ് ടി.എൻ. പ്രതാപൻ എം.പി. ഉദ്ഘാടനം ചെയ്യുന്നു.

കൊടുങ്ങല്ലൂർ: ആനാപ്പുഴ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ ഇല്ലംനിറയ്ക്കായുള്ള നെൽക്കതിരുകൾക്കായി കൃഷിയിറക്കി. ആനാപ്പുഴ പണ്ഡിറ്റ് കറുപ്പൻ വായനശാലയിലെ കൃഷി പാഠശാലയുടെ ആഭിമുഖ്യത്തിൽ ആനാപ്പുഴ ക്ഷേത്രത്തിന് സമീപം തയ്യാറാക്കിയ ആറ് കണ്ടങ്ങളിലായാണ് കൃഷിയിറക്കുന്നത്. ജൈവ കരനെൽക്കൃഷിയാണ് ആരംഭിച്ചിട്ടുള്ളത്. ടി.എൻ. പ്രതാപൻ എം.പി വിത്തെറിഞ്ഞ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ശ്രീകുരുംബ ഭഗവതി ദേവസ്വം സെക്രട്ടറി പി.കെ. വത്സൻ, ആനാപ്പുഴ കരയോഗം പ്രസിഡന്റ് സി.സി. ഷൈജൻ, കൃഷി പാഠശാല കോ- ഓർഡിനേറ്റർ എൻ.കെ. തങ്കരാജ്, കൗൺസിലർ വി.എം. ജോണി, വി.കെ. ബാലചന്ദ്രൻ എന്നിവർ സംബന്ധിച്ചു.