തൃപ്രയാർ: തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഭഗീഷ് പൂരാടന്റെ പതിനാലാമത്തെ ഓണറേറിയം മംഗല്യ നിധിയും വിഷുക്കൈനീട്ടവുമായി നൽകി. തളിക്കുളം രവി നഗർ പുളിപറമ്പിൽ ഉദയന്റെ മകൾക്കുള്ള സ്വർണ കമ്മലും അമ്മയ്ക്കുള്ള വിഷുക്കൈനീട്ടവുമാണ് ഭഗീഷ് പൂരാടൻ കൈമാറിയത്. ഓണറേറിയം കഴിച്ചുള്ള ബാക്കി തുക നാട്ടിക ഫർക്ക ലിമിറ്റഡ് സംഭാവനയായി നൽകി. തളിക്കുളം പഞ്ചായത്തംഗം ബിന്നി അറക്കൽ, പ്രജീഷ് പടിയത്ത്, റിനീഷ് പട്ടാലി എന്നിവർ സംബന്ധിച്ചു. ഇതുവരെയുള്ള ഓണറേറിയം നിർദ്ധനരായ രോഗികൾക്കാണ് നൽകിയത്. ഭഗീഷ് പൂരാടന്റെ മുൻകാല ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി മുൻ മന്ത്രി കെ.ടി. ജലീൽ, ഹംസ വൈദ്യർ എന്നിവർ പുരസ്‌കാരങ്ങൾ നൽകിയിട്ടുണ്ട്.