വേട്ടുവ മഹാസഭയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഡോ. അംബേദ്കർ ജയന്തി ആഘോഷം ബെന്നി ബെഹനാൻ എം.പി ഉദ്ഘാടനം ചെയ്യുന്നു.
കൊടുങ്ങല്ലൂർ: വേട്ടുവ മഹാസഭ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡോ. അംബേദ്കർ ജയന്തി ആഘോഷിച്ചു. കൊടുങ്ങല്ലൂർ കാവിൽ കടവിലുള്ള സഭ വക സ്ഥലത്ത് സ്ഥാപിച്ച ച്ഛായാ ചിത്രത്തിൽ സഭാ പ്രസിഡന്റിന്റെ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തി. തുടർന്ന് വ്യാപാര ഭവൻ ഹാളിലേയ്ക്ക് സാംസ്‌കാരിക ഘോഷയാത്ര നടത്തി.
സഭ സംസ്ഥാന പ്രസിഡന്റ് ഹരീഷ് മുളഞ്ചേരി അദ്ധ്യക്ഷനായി. ബെന്നി ബെഹന്നാൻ എം.പി ഉദ്ഘാടനം ചെയ്തു. അഡ്വ: വി.ആർ. സുനിൽകുമാർ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. എറണാകുളം ജില്ലാ വൈസ് പ്രസിഡന്റ് മുരുകൻ ടി.ആർ, തൃശൂർ ജില്ലാ സെക്രട്ടറി രാജൻ പല്ലിശ്ശേരി എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി സജീവ് കുമാർ സ്വാഗതവും സ്റ്റേറ്റ് സെക്രട്ടറി രശ്മി മോഹനൻ നന്ദിയും പറഞ്ഞു.