കൊടുങ്ങല്ലൂർ: ട്രാഫിക് നിയമങ്ങൾ പാലിച്ച് നിരത്തിലിറങ്ങുന്ന വാഹനങ്ങളുടെ ഡ്രൈവർമാർക്ക് കൊടുങ്ങല്ലൂർ ജനമൈത്രി പൊലീസും ഹൈവേ സുരക്ഷാ ജാഗ്രതാ സമിതിയും സംയുക്തമായി വിഷുക്കൈനീട്ടം നൽകി. ട്രാഫിക് ബോധവത്കരണത്തിന്റെ ഭാഗമായാണ് വിഷുക്കൈനീട്ടം 2022 എന്ന പരിപാടി സംഘടിപ്പിച്ചത്. കൊടുങ്ങല്ലൂർ എസ്.ഐ: സൂരജ് ഉദ്ഘാടനം ചെയ്തു. ഹൈവേ സുരക്ഷാ ജില്ലാ പ്രസിഡന്റ് ഇ.ജെ. വത്സൻ അദ്ധ്യക്ഷനായി. സെക്രട്ടറി കെ.പി. സുനിൽകുമാർ, ജില്ലാ വൈസ് പ്രസിഡന്റ് ഉണ്ണി പണിക്കശ്ശേരി, രതീഷ്, ബീറ്റ് പൊലീസ് ഓഫീസർ ശ്രീകല, നവീൻ എന്നിവർ സംസാരിച്ചു.