meeting

ചാലക്കുടി: ഭരണഘടനാ ശിൽപ്പി ഡോ. ബി.ആർ. അംബേദ്കറുടെ പ്രതിമ ചാലക്കുടിയിൽ സ്ഥാപിക്കണമെന്ന് സാംബവ മഹാസഭ യൂണിയൻ. സൗത്ത് ജംഗ്ഷനിൽ സംഘടിപ്പിച്ച അംബേദ്കർ ജയന്തി ആഘോഷ സമ്മേളനത്തിലാണ് നഗരസഭാ അധികൃതരോട് ആവശ്യം ഉന്നയിച്ചത്.

നഗരസഭയുടെ മുൻ ഭരണ സമിതി ഇത് ബഡ്ജറ്റിൽ ഉൾപ്പെടുത്തിയിരുന്നുവെന്ന് യോഗം ചൂണ്ടിക്കാട്ടി. ജയന്തി സമ്മേളനം സാംബവ മഹാസഭ സംസ്ഥാന പ്രസിഡന്റ് പി.കെ. ശങ്കർദാസ് ഉദ്ഘാടനം ചെയ്തു. കലാഭവൻ ജയൻ അദ്ധ്യക്ഷനായി.

നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷൻ അഡ്വ. ബിജു എസ്. ചിറയത്ത്, പ്രതിപക്ഷ നേതാവ് സി.എസ്. സുരേഷ്, കൗൺസിലർ വി.ജെ. ജോജി, മഹാസഭാ ജില്ലാ സെക്രട്ടറി പി.എസ്. ദിലീപ് കുമാർ, യൂണിയൻ സെക്രട്ടറി വി.എം. സുബ്രൻ, കെ.ആർ. രാധകൃഷ്ണൻ, വി.കെ. രാമകൃഷ്ണൻ, കെ.പി. പരമേശ്വരൻ, പി.കെ. ശശീന്ദ്രൻ, ടി.കെ. ലാൽ, കെ.ഐ. അജി തുടങ്ങിയവർ സംസാരിച്ചു.