കയ്പമംഗലം: മതിലകം പഞ്ചായത്ത് 13-ാം വാർഡ് മെമ്പർ സഞ്ജയ് ശാർക്കരയുടെ നേതൃത്വത്തിൽ രണ്ട് വയസുള്ള കുട്ടിയുടെ മൂക്കിൽ നിന്ന് രണ്ടാഴ്ചയോളം പഴക്കമുള്ള കപ്പലണ്ടിക്കുരു പുറത്തെടുത്ത കൂളിമുട്ടം കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോ. മുഹമ്മദ് ഫാരിസ് സലാമിനെയും, കൊവിഡ് കാലത്ത് കുട്ടികൾക്കുള്ള ഹോമിയോ പ്രതിരോധ മരുന്ന് നൽകി ജില്ലയിലെ മികച്ച ഹോമിയോ സെന്ററായ കഴുവിലങ്ങ് ഹോമിയോ ഡിസ്‌പെൻസറിയിലെ ഡോ. സൽബിയ ജോൺസനെയും ആദരിച്ചു. ഐ.ആർ. വിജയൻ ഇരുവരെയും പൊന്നാട അണിയിച്ചു. ആരോഗ്യ കേന്ദ്രത്തിലെ മുഴുവൻ പ്രവർത്തകർക്കും സഞ്ജയ് ശാർക്കര വിഷുക്കൈനീട്ടം നൽകി. ബി.ജെ.പി കയ്പമംഗലം മണ്ഡലം ട്രഷറർ കെ.കെ. ജോഷികുമാർ, ശ്രീകുമാർ ഊരാളാൻ, മനോജ് പുന്നക്കത്തറയിൽ, പ്രിൻസി, രാജി എന്നിവർ പങ്കെടുത്തു.