vishukani-guruvayur

ഗുരുവായൂർ: വിഷുക്കണി ദർശിച്ച് സായുജ്യമടയാനെത്തിയ ആയിരങ്ങളെക്കൊണ്ട് ഗുരുവായൂർ ക്ഷേത്ര പരിസരം ഇന്നലെ വൈകിട്ടു തന്നെ നിറഞ്ഞു. മൂലവിഗ്രഹത്തിന്റെ വലതുഭാഗത്ത് മുഖമണ്ഡപത്തിലാണ് ഗുരുവായൂരപ്പന്റെ ശീവേലിത്തിടമ്പ് വച്ച് കണിയൊരുക്കിയത്. ഇന്ന് വിഷു വിളക്ക് സമ്പൂർണ നെയ്‌വിളക്കായി ആഘോഷിക്കും. ലണ്ടൻ വ്യവസായിയായിരുന്ന ഗുരുവായൂർ സ്വദേശി പരേതനായ തെക്കുമുറി ഹരിദാസിന്റെ കുടുംബത്തിന്റെ വക വഴിപാടാണ് വിഷുവിളക്ക്. രാത്രി വിളക്കിന് ഗുരുവായൂരപ്പൻ എഴുന്നള്ളും.