അയ്യന്തോൾ: യൂത്ത് കോൺഗ്രസ് കോവിലകപറമ്പ് യൂണിറ്റ് കമ്മിറ്റി യൂത്ത് കെയർ പദ്ധതിയുടെ ഭാഗമായി സരള, സുമതി എന്നിവർക്ക് നിർമ്മിച്ചു നൽകിയ വീടുകളുടെ താക്കോൽ കൈമാറി. പൊതുസമ്മേളനവും സരളയുടെ വീടിന്റെ താക്കോൽദാനം രമേശ് ചെന്നിത്തല എം.എൽ.എയും സുമതിയുടെ വീടിന്റെ താക്കോൽ ദാനം യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എം.എൽ.എയും നിർവഹിച്ചു.

ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ, യു.ഡി.എഫ് ചെയർമാൻ ജോസഫ് ചാലിശ്ശേരി, ടി.ജെ. സനീഷ് കുമാർ എം.എൽ.എ എന്നിവർ മുഖ്യാതിഥികളായി. വീടുകൾക്ക് ഗാന്ധിഭവനം, നെഹ്രു ഭവനം എന്നിങ്ങനെ നാമകരണം കെ.പി.സി.സി സെക്രട്ടറി എ. പ്രസാദ് നിർവഹിച്ചു.

കെ.പി.സി.സി സെക്രട്ടറിന്മാരായ ഷാജി ജെ. കോടങ്കണ്ടത്ത്, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഒ.ജെ. ജനീഷ്, ഐ.പി. പോൾ, ജെലിൻ ജോൺ, ജിജോമോൻ ജോസഫ്, കെ. ഗിരീഷ്‌കുമാർ, കെ. സുരേഷ്, ജിൻസി പ്രീജോ,
കെ. സുമേഷ്, ഫെവിൻ ഫ്രാൻസീസ്, കൗൺസിലർമാരായ കെ. രാമനാഥൻ, എ.കെ. സുരേഷ്, ശ്രീലാൽ ശ്രീധർ, ലാലി ജയിംസ്, സുനിത വിനു, മേഫി ഡെൽസൻ, ഷാജു ചോലാട്ട്, കെ. ഗോപാലകൃഷ്ണൻ, ആർ. മണികണ്ഠൻ, ടി.എസ്. സന്തോഷ്, സി.എസ്. സുസ്മിത്, സുരേഖ പ്രകാശ്, സി.എസ്. സംഗീത് എന്നിവർ സംബന്ധിച്ചു.