gvr

ഗുരുവായൂർ: വിഷുക്കണി ദർശിച്ച് സായൂജ്യമടയാൻ ഗുരുവായൂരിൽ വൻ ഭക്തജനതിരക്ക്. വ്യാഴാഴ്ച രാത്രിയോടെ വിഷുക്കണി കാണാനുള്ളവരുടെ തിരക്ക് ക്ഷേത്ര നഗരിയിൽ പ്രകടമായി. രാത്രി ക്ഷേത്ര നട അടച്ചതോടെ ഇന്ന് കണി കാണാനായി ഭക്തർ വരിയിൽ സ്ഥാനമുറപ്പിച്ചിരുന്നു. മൂലവിഗ്രഹത്തിന്റെ വലതുഭാഗത്ത് മുഖമണ്ഡപത്തിലായിരുന്നു കണിയൊരുക്കിയത്. ഗുരുവായൂരപ്പന്റെ ശീവേലിത്തിടമ്പും ഉരുളിയിൽ ഉണങ്ങല്ലരി, ഗ്രന്ഥം, അലക്കിയ വസ്ത്രം, വാൽക്കണ്ണാടി, കണിക്കൊന്ന, സ്വർണ്ണം, പുതുപ്പണം, ചക്ക, മാങ്ങ, വെള്ളരി, നാളികേരം എന്നിവയുമായിരുന്നു കണിക്കോപ്പുകൾ.

മേൽശാന്തി തിയ്യന്നൂർ കൃഷ്ണചന്ദ്രൻ നമ്പൂതിരിയാണ് പുലർച്ചെ ശ്രീലകത്ത് പ്രവേശിച്ച് ആദ്യം ഗുരുവായൂരപ്പനെ കണികാട്ടുക. ക്ഷേത്രത്തിൽ ഇന്ന് വിഷു വിളക്ക് സമ്പൂർണ്ണ നെയ്യ് വിളക്കായി ആഘോഷിക്കും. ലണ്ടൻ വ്യവസായിയായിരുന്ന പരേതനായ ഗുരുവായൂർ സ്വദേശി തെക്കുമുറി ഹരിദാസിന്റെ വക വഴിപാടായാണ് എല്ലാ വർഷവും ക്ഷേത്രത്തിൽ വിഷുവിളക്ക് ആഘോഷിക്കുന്നത്. രാത്രിവിളക്കിന് മേളത്തിന്റെ അകമ്പടിയിൽ ഗുരുവായൂരപ്പൻ എഴുന്നള്ളുമ്പോൾ ആയിരക്കണക്കിന് ദീപങ്ങൾ നറുനെയ്യിൽ തെളിയും.

സം​സ്കൃ​ത​ ​കോ​ളേ​ജിൽ മ​ദ​ർ​തെ​രേ​സ​യു​ടെ​ ​ചി​ത്ര​വും

തൃ​ശൂ​ർ​:​ ​ന്യൂ​ഡ​ൽ​ഹി​ ​ആ​സ്ഥാ​ന​മാ​യി​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ ​കേ​ന്ദ്ര​സ​ർ​ക്കാ​ർ​ ​സ്ഥാ​പ​ന​മാ​യ​ ​കേ​ന്ദ്രീ​യ​ ​സം​സ്‌​കൃ​ത​ ​സ​ർ​വ​ക​ലാ​ശാ​ല​യു​ടെ​ ​ഗു​രു​വാ​യൂ​ർ​ ​കാ​മ്പ​സി​ൽ​ ​മ​ദ​ർ​തെ​രേ​സ​യു​ടെ​ ​ചി​ത്രം​ ​സ്ഥാ​പി​ച്ചു.​ ​പി.​ടി.​കു​രി​യാ​ക്കോ​സ് ​മാ​സ്റ്റ​ർ,​ ​സം​സ്‌​കൃ​തം​ ​പ​ഠി​പ്പി​ക്കാ​നാ​യി,​ 113​ ​വ​ർ​ഷം​ ​മു​ൻ​പ് ​പാ​വ​റ​ട്ടി​യി​ൽ​ ​സ്ഥാ​പി​ച്ച് ​കേ​ന്ദ്ര​സ​ർ​ക്കാ​രി​ന് ​സൗ​ജ​ന്യ​മാ​യി​ ​കൈ​മാ​റി​യ​താ​ണ് ​ഈ​ ​സം​സ്‌​കൃ​ത​ ​ക​ലാ​ല​യം.​ ​കോ​ളേ​ജി​ന്റെ​ ​പു​റ​നാ​ട്ടു​ക​ര​യി​ലു​ള്ള​ ​ആ​സ്ഥാ​ന​ ​മ​ന്ദി​ര​ത്തി​ലാ​ണ് ​ലോ​ക​പ്ര​ശ​സ്ത​രാ​യ​ ​മ​റ്റ് ​മ​ഹ​ദ്‌​വ്യ​ക്തി​ക​ളു​ടെ​ ​ചി​ത്ര​ങ്ങ​ൾ​ക്കൊ​പ്പം,​ ​മ​ദ​ർ​തെ​രേ​സ​യു​ടെ​ ​ചി​ത്ര​വും​ ​സ്ഥാ​നം​ ​പി​ടി​ച്ച​ത്.​ ​ഇ​ന്ത്യ​യി​ൽ​ ​കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്റെ​ ​കീ​ഴി​ൽ​ 10​ ​സം​സ്‌​കൃ​ത​ ​കോ​ളേ​ജു​ക​ളാ​ണു​ള്ള​ത്.​ ​പ​ഴ​ക്ക​ത്തി​ൽ​ ​ഒ​ന്നാ​മ​ത് ​പു​രി​ ​കോ​ളേ​ജാ​ണ്.​ ​ര​ണ്ടാം​ ​സ്ഥാ​നം​ ​പാ​വ​റ​ട്ടി​ ​കോ​ളേ​ജും.