buds-schoolതളിക്കുളം ബഡ്‌സ് സ്‌കൂളിലെ വിദ്യാർത്ഥികൾക്കും, അദ്ധ്യാപകർക്കും, ജീവനക്കാർക്കും പുതുവസ്ത്രങ്ങൾ വിതരണം ചെയ്യുന്ന ചടങ്ങിൽ നിന്ന്.

തളിക്കുളം: വിഷു - റംസാൻ ആഘോഷത്തിന്റെ ഭാഗമായി തളിക്കുളം ബഡ്‌സ് സ്‌കൂളിലെ വിദ്യാർത്ഥികൾക്കും, അദ്ധ്യാപകർക്കും, ജീവനക്കാർക്കും പുതുവസ്ത്രങ്ങൾ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.ഐ. സജിത ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്‌സൺ ഷീജ രാമചന്ദ്രൻ അദ്ധ്യക്ഷയായി. 16 വാർഡുകളിൽ നിന്നും കുടുംബശ്രീ യൂണിറ്റുകൾ വഴി പണം സമാഹരിച്ചാണ് വസ്ത്രങ്ങൾക്കുള്ള പണം കണ്ടെത്തിയത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ. അനിത ടീച്ചർ, അബ്ദുൾ നാസർ, എ.എം. മെഹബൂബ്, സിംഗ് വാലത്ത്, സന്ധ്യ മനോഹരൻ, ബിന്നി അറക്കൽ, എ.വി. മുംതാസ് എന്നിവർ സംസാരിച്ചു.