nirmanodgadanam
നെന്മണിക്കര പഞ്ചായത്തിലെ ബസ് ഷെൽട്ടറുകളുടെ നിർമ്മാണോദ്ഘാടനം കെ.കെ. രാമചന്ദ്രൻ എം.എൽ.എ നിർവഹിക്കുന്നു.

പാലിയേക്കര: നെന്മണിക്കര പഞ്ചായത്തിലെ രണ്ട് ബസ് ഷെൽട്ടറുകളുടെ നിർമ്മാണോദ്ഘാടനം കെ.കെ. രാമചന്ദ്രൻ എം.എൽ.എ നിർവഹിച്ചു. നെന്മണിക്കര പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ബൈജു, ജില്ലാ പഞ്ചായത്തംഗം വി.എസ്. പ്രിൻസ്, ബ്ലോക്ക് പഞ്ചായത്തംഗം ഷീല മനോഹരൻ, തലോർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സന്തോഷ് സ്മരണ, മറ്റു ജനപ്രതിനിധികൾ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽനിന്നുള്ള 11 ലക്ഷം രൂപ വകയിരുത്തിയാണ് ബസ് ഷെൽട്ടറുകൾ നിർമ്മിക്കുന്നത്.