കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ കുരുംബ ഭഗവതി ക്ഷേത്രത്തിൽ സമഗ്ര വികസനത്തിന് വേണ്ടിയുള്ള മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിനുള്ള സർവേ നടപടിക്രമങ്ങളുടെ ഉദ്ഘാടനം കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് വി. നന്ദകുമാർ നിർവഹിച്ചു. ബോർഡ് മെമ്പർ എം.ജി. നാരായണൻ, അസിസ്റ്റന്റ് കമ്മീഷണർ സുനിൽ കർത്ത, അസിസ്റ്റന്റ് എൻജിനിയർ എം.കെ. ദിലീപ് എന്നിവർ പങ്കെടുത്തു. ആർക്കിടെക്ട് വിനോദ് കുമാറിന്റെ മേൽനോട്ടത്തിലാണ് മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നത്.