vivaham
കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന മംഗല്യം വിവാഹ സഹായ പദ്ധതിയുടെ ഭാഗമായി മതിലകത്ത് നടന്ന പതിനാലാമത് വിവാഹം.

കയ്പമംഗലം: കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ നിർദ്ധനരായ കുടുംബങ്ങൾക്കായി നടത്തുന്ന മംഗല്യം വിവാഹ സഹായ പദ്ധതിയുടെ ഭാഗമായി മതിലകത്ത് പതിനാലാമത് വിവാഹം നടത്തി. മതിലകം വാക്കാട്ട് ഉണ്ണിക്കൃഷ്ണൻ - സതി ദമ്പതികളുടെ മകളായ കൃപയും, പടിയൂർ തുരുത്തിയിൽ സുധാകരൻ - ലത ദമ്പതികളുടെ മകനായ സുസ്മിത്തുമാണ് വിവാഹിതരായത്. ചടങ്ങുകൾക്ക് കേരള ക്ഷേത്ര സംരക്ഷണ സമിതി ഭാരവാഹികളായ പ്രൊഫ: ആശാലത, സി.എം. ശശീന്ദ്രൻ, ജീവൻ നാലുമാക്കൽ, സുരേഷ് പള്ളത്ത്, സുഗതൻ മണക്കാട്ട്പടി എന്നിവർ നേതൃത്വം നൽകി. കേരള ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന സെക്രട്ടറി ദിനചന്ദ്രൻ ആശിർവാദ പ്രഭാഷണം നടത്തി.