inagurationഉപദേശക സമിതി ഓഫീസ് മന്ദിരത്തിന്റെയും ശാന്തി മഠത്തിന്റെയും ഉദ്ഘാടനം വി.ആർ. സുനിൽകുമാർ എം.എൽ.എ നിർവഹിക്കുന്നു.

കൊടുങ്ങല്ലൂർ: തൃക്കുലശേഖരപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവാഘോഷത്തിന്റെ ഭാഗമായി നിർമ്മിച്ച ഉപദേശക സമിതി ഓഫീസ് മന്ദിരത്തിന്റെയും ശാന്തി മഠത്തിന്റെയും ഉദ്ഘാടനം അഡ്വ. വി.ആർ. സുനിൽ കുമാർ എം.എൽ.എ നിർവഹിച്ചു. കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് വി. നന്ദകുമാർ അദ്ധ്യക്ഷനായി. ബോർഡ് മെമ്പർമാരായ എം.ജി. നാരായണൻ, വി.എ. അയ്യപ്പൻ, തിരുവഞ്ചിക്കുളം ഗ്രൂപ്പ് അസി. കമ്മീഷ്ണർ സുനിൽ കർത്ത, കെ.എസ്. ശിവറാം, ലീല കരുണാകരൻ, എ.പി. രാജേഷ്, സുലേഖ അനിരുദ്ധൻ, പി.കെ. രവീന്ദ്രൻ എന്നിവർ സംസാരിച്ചു.

സത്യപാലൻ, ഇ.എ. ഹർഷൻ, അജിത്ത്, എൻ.ആർ. ബാലൻ എൻ.പി. പ്രകാശൻ തുടങ്ങിയവർ പങ്കെടുത്തു. ഭരണ സമിതി അംഗങ്ങളായ എം.സി. ഗിരീഷ്, കെ.ജി. രാജൻ, കെ.എസ്. സുനിൽ എന്നിവർ നേതൃത്വം നൽകി. ഏപ്രിൽ 15ന് ആരംഭിച്ച ഉത്സവാഘോഷ പരിപാടികൾ 22ന് നടക്കുന്ന ആറാട്ടോടുകൂടി അവസാനിക്കും.