foto

മുണ്ടോടി ക്ഷേത്രത്തിൽ മോഷണം പോയ തിടമ്പ് കണ്ടെത്തിയപ്പോൾ.

കുട്ടനെല്ലൂർ: മുണ്ടോടി ക്ഷേത്രത്തിൽ നിന്ന് 18 വർഷം മുമ്പ് മോഷണം പോയ പഞ്ചലോഹ തിടമ്പ് ക്ഷേത്രത്തിൽ നിന്നു തന്നെ കണ്ടെത്തി. ക്ഷേത്രത്തിന്റെ പുനരുദ്ധാരണ പ്രവൃത്തികൾക്കിടെ ശ്രീകോവിലിന്റെ ഉത്തരത്തിൽ നിന്നാണ് തിടമ്പ് കണ്ടെത്തിയത്. 2004 കാലഘട്ടത്തിലാണ് തിടമ്പ് മോഷണം പോയത്. തുടർന്ന് പുതിയ തിടമ്പ് നിർമ്മിച്ച് ചടങ്ങുകൾ നടത്തുകയായിരുന്നു. നൂറ്റാണ്ടുകൾ പഴക്കമുള്ള മഹാവിഷ്ണുവിന്റെ പഞ്ചലോഹ തിടമ്പാണ് കണ്ടെത്തിയത്.