തൃശൂർ: കുളശ്ശേരി ക്ഷേത്രത്തിൽ ഹനുമദ് ജയന്തി ആഘോഷിച്ചു. രാവിലെയും വൈകീട്ടും ഹനുമാൻ സ്വാമിക്ക് വിശേഷാൽ പൂജകളും നിവേദ്യങ്ങളും നടന്നു. പ്രഥമ ആഞ്ജനേയ പുരസ്‌കാരം പ്രസിദ്ധ ആന ചികത്സകൻ ഡോ: കെ.സി. പണിക്കർക്ക് സമ്മാനിച്ചു. കൊച്ചിൻ ദേവസ്വം ബോർഡ് മെമ്പർ എം.ജി. നാരായണന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗം ബോർഡ് പ്രസിഡന്റ് വി.നന്ദകുമാർ ഉദ്ഘാടനം ചെയ്തു പുരസ്‌കാര സമർപ്പണം നടത്തി. തിരുവമ്പാടി ദേവസ്വം സെക്രട്ടറി സി. വിജയൻ, പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി. രാജേഷ്, വെളിയന്നൂർക്കാവ് ദേവസ്വം സെക്രട്ടറി ദിനു കാരങ്കര എന്നിവർ ആശംസകൾ നേർന്നു. കെ.സി. പണിക്കർ മറുപടി പ്രസംഗം നടത്തി. കുളശ്ശേരി ക്ഷേത്രം ഉപദേശക സമിതി സെക്രട്ടറി കെ. രവീന്ദ്രനാഥൻ സ്വാഗതവും ദേവസ്വം ഓഫീസർ സന്തോഷ് നന്ദിയും പറഞ്ഞു. കീഴേതൃക്കോവിൽ ഭജന സംഘത്തിന്റെ ഭജനയും ഇളംതുരുത്തി നിസരി കലാക്ഷേത്രത്തിന്റെ നൃത്തനൃത്യങ്ങൾ, പ്രസാദ വിതരണം എന്നിവയും നടന്നു.