കുറ്റിച്ചിറ: കുണ്ടുകുഴിപ്പാടം കുറ്റിച്ചിറ ശ്രീഅന്നപൂർണ്ണേശ്വരി ശ്രീഭദ്രകാളി മഹാക്ഷേത്രത്തിലെ വിഷുക്കണി ദർശനവും വിഷുകൈനീട്ടവും ക്ഷേത്രം മേൽശാന്തി സഹദേവൻ കത്രേഴത്തിന്റെ മുഖ്യ കാർമ്മികത്വത്തിൽ നടന്നു. നിരവധി ഭക്തജനങ്ങൾ വിഷുക്കണി ദർശനം നടത്തി. ക്ഷേത്രസമിതി പ്രസിഡന്റ് ടി.കെ. മനോഹരൻ, സെക്രട്ടറി കെ.വി. അജയൻ, യൂണിയൻ പ്രതിനിധി പി.സി. മനോജ്, വൈസ് പ്രസിഡന്റ് എ.വി. സുധീഷ്, ജോ.സെക്രട്ടറി പി.കെ. രണദേവ് എന്നിവർ നേതൃത്വം നൽകി.