lions

ലയൺസ് റീജിയൺ ചെയർമാൻ പി.സി. തോമസ് നേതൃത്വത്തിൽ റീജിയൺ ലെവൽ ഡയബറ്റിസ് പ്രൊജക്ടിന്റെ ഉദ്ഘാടനം ടൈപ്പ് വൺ വെൽഫെയർ സൊസൈറ്റി തൃശൂർ പ്രസിഡന്റ് പ്രേമലത നായർക്ക് ഗ്ലൂക്കോമീറ്ററും ടിപ്പുകളും നൽകി മുൻ മൾട്ടിപ്പിൾ സെക്രട്ടറി എം. മാഗി ജോസ് ഉദ്ഘാടനം ചെയ്യുന്നു.

തൃശൂർ: ലയൺസ് റീജിയൺ ചെയർമാൻ പി.സി. തോമസ് നേതൃത്വത്തിൽ റീജിയൺ ലെവൽ ഡയബറ്റിസ് പ്രൊജക്ടിന്റെ ഉദ്ഘാടനം തൃശൂർ കിണറ്റിങ്കൽ ടെന്നിസ് ട്രസ്റ്റ് ഹാളിൽ നടന്നു. ടൈപ്പ് വൺ ഡയബറ്റിക് ബാധിതരായ കുട്ടികൾക്ക് 50 ഗ്ലൂക്കോമീറ്ററും 10,000 ഗ്ലൂക്കോ സ്ട്രിപ്പും വിതരണം ചെയ്തു. ടൈപ്പ് വൺ വെൽഫെയർ സൊസൈറ്റി തൃശൂർ പ്രസിഡന്റ് പ്രേമലത നായർക്ക് ഗ്ലൂക്കോമീറ്ററും ടിപ്പുകളും നൽകി മുൻ മൾട്ടിപ്പിൾ സെക്രട്ടറി എം. മാഗി ജോസ് പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ് ഡിസ്ട്രിക്ട് ഗവർണർ ഡോ. ജോസഫ് മനോജ്, മുൻ ജില്ലാ ഗവർണർമാരായ കെ. രാമകൃഷ്ണമേനോൻ, അഡ്വ. കെ.എം. സോമകുമാർ, എം.ഡി. ഇഗ്‌നേഷ്യസ്, ഡിസ്ട്രിക് കോ-ഓർഡിനേറ്റർമാരായ ജെയിംസ് പോൾ വളപ്പില, പ്രദീപ് മേനോൻ എന്നിവർ സംസാരിച്ചു.