1
മുള്ളൂർക്കര ഇരുന്നിലംകോട് മഹദേവ ക്ഷേത്രത്തിൽ നടന്ന ചന്ദ്ര പൊങ്കാല.

വടക്കാഞ്ചേരി: മുള്ളൂർക്കര ഇരുന്നിലംകോട് മഹാദേവ ക്ഷേത്രത്തിൽ മേട മാസത്തിലെ പൗർണമി നാളിൽ ചന്ദ്ര പൊങ്കാല സമർപ്പിച്ചു. ചന്ദ്രനെ കൈകൂപ്പി തൊഴുത് മേൽശാന്തി രാജീവ് എഴുത്തുകാരി ജെ.കെ. അംബികക്ക് ദീപം പകർന്നു നൽകി. തുടർന്ന് പൊങ്കാല നടന്നു. ക്ഷേത്ര സംരക്ഷണ സമിതി പ്രസിഡന്റ് പി.എസ്. രാഘവൻ, സെക്രട്ടറി എം.വി. ദേവദാസ്, ട്രഷറർ വി.കെ. ശിവദാസൻ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.