kozhikal
വഴിയമ്പലത്ത് അഞ്ജാത ജീവികൾ കടിച്ചു കൊന്ന കോഴികൾ.

കയ്പമംഗലം: വഴിയമ്പലത്ത് അജ്ഞാത ജീവിയുടെ ആക്രമണത്തിൽ കോഴികൾ ചത്തു. വഴിയമ്പലം പടിഞ്ഞാറ് നടക്കൽ സുന്ദരന്റെ വീട്ടിൽ വളർത്തിയിരുന്ന ഒമ്പത് കോഴികളാണ് ചത്തത്. ഇന്നലെ രാവിലെ വീട്ടുകാർ കൂടുതുറക്കാൻ എത്തിയപ്പോഴാണ് കോഴികൾ കൂടിനുള്ളിൽ ചത്ത് കിടക്കുന്നത് കണ്ടത്. കോഴികളുടെ കഴുത്ത് കടിച്ച് മാറ്റിയ നിലയിലാണ്. കൂട് പൊളിച്ചതായി കാണുന്നില്ലെന്നും, ഏത് ജീവിയാണ് കോഴികളെ ആക്രമിച്ചതെന്ന് അറിയില്ലെന്നും സുന്ദരൻ പറഞ്ഞു.