sndp-meeting
വെസ്റ്റ് കൊരട്ടി എസ്.എൻ.ഡി.പി ശാഖാ വാർഷിക പൊതുയോഗം യൂണിയൻ സെക്രട്ടറി കെ.എ. ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു.

കൊരട്ടി: വെസ്റ്റ് കൊരട്ടി എസ്.എൻ.ഡി.പി ശാഖാ വാർഷിക പൊതുയോഗം യൂണിയൻ സെക്രട്ടറി കെ.എ. ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.എ. ജയേഷ് അദ്ധ്യക്ഷനായി. വിദ്യാഭ്യാസ അവാർഡുകളും വിതരണം ചെയ്തു. യൂണിയൻ വൈസ് പ്രസിഡന്റ് ചന്ദ്രൻ കൊളുത്താപ്പിള്ളി മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ കൗൺസിലർ പി.ആർ. മോഹനൻ, അനിൽ തോട്ടവീഥി, എ.കെ. മനോഹരൻ, ശശി കൈപ്പുഴ എന്നിവർ പ്രസംഗിച്ചു. ശാഖാ സെക്രട്ടറിയായി മനൂജ ഷിനോയിയെ തിരഞ്ഞെടുത്തു.