കയ്പമംഗലം: പെരിഞ്ഞനത്ത് വീടിന് നേരെ ആക്രമണം. ബൈക്കിലെത്തിയ സംഘം വീടിന്റെ ജനൽ ചില്ല് അടിച്ചുതകർത്തു. മുറ്റത്ത് നിറുത്തിയിട്ടിരുന്ന ബൈക്കുകളും കേടുവരുത്തി. ഇന്നലെ ഉച്ചതിരിഞ്ഞ് മൂന്നരയോടെയാണ് സംഭവം. പെരിഞ്ഞനം ദുർഗ നഗറിൽ താമസിക്കുന്ന തോട്ടുപുറത്ത് ഓമന നാരായണന്റെ വീടാണ് ആക്രമിച്ചത്. ഓമനയുടെ മകനെ അന്വേഷിച്ചെത്തിയ സംഘം വീടിന്റെ മൂന്ന് ജനൽചില്ലുകളാണ് അടിച്ചുതകർത്തത്. കയ്പമംഗലം പൊലീസ് അന്വേഷണമാരംഭിച്ചു.