mayor

തൃശൂർ: കാർ കയറ്റി കൊല്ലാൻ ശ്രമിച്ചുവെന്ന യു.ഡി.എഫ് കൗൺസിലർമാരുടെ പരാതിയിൽ തൃശൂർ കോർപ്പറേഷൻ മേയർക്കെതിരെ വധശ്രമത്തിന് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കും. പരാതിയിൽ കഴമ്പില്ലെന്നും കൗൺസിലർമാർക്കെതിരെ വധശ്രമം നടന്നിട്ടില്ലെന്നുമുള്ള പൊലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മേയർ എം.കെ.വർഗീസിനെതിരായ വധശ്രമക്കേസ് റദ്ദാക്കുന്നത്.

എഫ്.ഐ.ആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. മേയറുടെ ഡ്രൈവർ മനഃപൂർവം കാർ ഓടിച്ച് കയറ്റിയതല്ലെന്നാണ് റിപ്പോർട്ട്. ഓടിത്തുടങ്ങിയ വാഹനത്തിന് മുന്നിൽ കൗൺസിലർമാർ തടസം ഉണ്ടാക്കുകയായിരുന്നെന്നും പറയുന്നു.
അതുകൊണ്ട് വധശ്രമം നിലനിൽക്കില്ലെന്നാണ് പൊലീസ് ചൂണ്ടിക്കാട്ടിയത്. മേയർക്കും ഡ്രൈവർ ലോറൻസിനുമെതിരെ കൊലപാതക ശ്രമത്തിനാണ് തൃശൂർ ഈസ്റ്റ് പൊലീസ് കേസെടുത്തത്.

ജാമ്യമില്ലാ വകുപ്പ് പ്രകാരം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത കേസാണ് കഴമ്പില്ലെന്ന് തെളിഞ്ഞതോടെ റദ്ദാക്കുന്നത്. കുടിവെള്ളത്തിൽ ചെളിവെള്ളം കലരുന്നതിനെ ചൊല്ലിയായിരുന്നു പ്രതിപക്ഷം ഒന്നടങ്കം പ്രതിഷേധിച്ചത്. കോർപറേഷന് മുന്നിൽ തടഞ്ഞ യു.ഡി.എഫ് കൗൺസിലർമാർക്ക് നേരെ മേയർ കാർ കയറ്റി കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നായിരുന്നു പരാതി. അതേസമയം, കോർപ്പറേഷൻ കൗൺസിൽ നടക്കുന്നതിനിടെ തൃശൂർ മേയറെ കൊലപ്പെടുത്താൻ ശ്രമിച്ചുവെന്ന പരാതിയിൽ കൗൺസിലർമാരായ രാജൻ പല്ലൻ, ജോൺ ഡാനിയേൽ, ലാലി ജെയിംസ്, ശ്രീലാൽ ശ്രീധർ, എ.കെ.സുരേഷ് എന്നിവർക്കെതിരെ കേസെടുത്തിരുന്നു. പെട്രോളുമായി കൗൺസിൽ യോഗത്തിനെത്തിയെന്ന ആക്ഷേപത്തിലാണ് കേസ്. ഈ കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് പൊലീസ് . ഇതിനിടയിലാണ് മേയർക്കെതിരായ കേസ് നിലനിൽക്കില്ലെന്ന് പൊലീസ് നിലപാടെടുത്തത്.

സാ​മ്പ​ത്തി​ക​ ​സെ​മി​നാ​ർ​ ​ഇ​ന്ന്

തൃ​ശൂ​ർ​:​ ​ബാ​ങ്ക് ​എം​പ്ലോ​യി​സ് ​ഫെ​ഡ​റേ​ഷ​ൻ​ ​ഒ​ഫ് ​ഇ​ന്ത്യ​ ​(​ബെ​ഫി​)​ ​സം​സ്ഥാ​ന​ ​സ​മ്മേ​ള​ന​ത്തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​ഇ​ന്ന് ​വൈ​കി​ട്ട് 5.15​ന് ​സാ​ഹി​ത്യ​ ​അ​ക്കാ​ഡ​മി​ ​ഹാ​ളി​ൽ​ ​'​എ​ൽ.​ഐ.​സി​ ​ഓ​ഹ​രി​ ​വി​ൽ​പ​ന​യും​ ​ബാ​ങ്ക് ​സ്വ​കാ​ര്യ​വ​ത്ക​ര​ണ​വും​-​ഇ​ന്ത്യ​ ​എ​ങ്ങോ​ട്ട്'​ ​എ​ന്ന​ ​വി​ഷ​യ​ത്തി​ൽ​ ​സാ​മ്പ​ത്തി​ക​ ​സെ​മി​നാ​ർ​ ​ന​ട​ത്തും.​ ​ടി.​എ​ൻ.​പ്ര​താ​പ​ൻ​ ​എം.​പി​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യും.​ ​എ.​ഐ.​ഐ.​ഇ.​എ​ ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​പി.​പി.​കൃ​ഷ്ണ​ൻ,​ ​ബെ​ഫി​ ​ജോ​യി​ന്റ് ​സെ​ക്ര​ട്ട​റി​ ​സി.​രാ​ജീ​വ​ൻ​ ​എ​ന്നി​വ​ർ​ ​പ്ര​ഭാ​ഷ​ണം​ ​ന​ട​ത്തും. സ​മ്മേ​ള​ന​ത്തി​ന്റെ​ ​പ്ര​ചാ​ര​ണാ​ർ​ത്ഥം​ ​നാ​ളെ​ 5.15​ന് ​വ​ട​ക്കാ​ഞ്ചേ​രി​യി​ൽ​ ​നി​ന്ന് ​ആ​രം​ഭി​ക്കു​ന്ന​ ​വാ​ഹ​ന​ ​ക​ലാ​ജാ​ഥ​ ​സേ​വ്യ​ർ​ ​ചി​റ്റി​ല​പ്പി​ള്ളി​ ​എം.​എ​ൽ.​എ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യും.​ ​പ്ര​ധാ​ന​ ​കേ​ന്ദ്ര​ങ്ങ​ളി​ലെ​ ​പ​ര്യ​ട​ന​ ​ശേ​ഷം​ 22​ന് ​വൈ​കി​ട്ട് ​തൃ​ശൂ​ർ​ ​കോ​ർ​പ​റേ​ഷ​ൻ​ ​ഓ​ഫി​സി​ന് ​മു​ൻ​പി​ൽ​ ​സ​മാ​പി​ക്കു​ന്ന​ ​ജാ​ഥ​ ​മു​ര​ളി​ ​പെ​രു​നെ​ല്ലി​ ​എം.​എ​ൽ.​എ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യു​മെ​ന്ന് ​ബെ​ഫി​ ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​ടി.​ന​രേ​ന്ദ്ര​ൻ,​ ​സം​സ്ഥാ​ന​ ​ജോ​യി​ന്റ് ​സെ​ക്ര​ട്ട​റി​ ​ജെ​റി​ൻ​ ​കെ.​ജോ​ൺ,​ ​സം​സ്ഥാ​ന​ ​ക​മ്മി​റ്റി​യം​ഗം​ ​പി.​കെ.​വി​പി​ൻ​കു​മാ​ർ,​ ​ജി​ല്ലാ​ ​സെ​ക്ര​ട്ട​റി​ ​ബി.​സ്വ​ർ​ണ​കു​മാ​ർ,​ ​എ​ൽ.​ഐ.​സി.​ഇ.​യു​ ​ഡി​വി​ഷ​ന​ൽ​ ​സെ​ക്ര​ട്ട​റി​ ​ദീ​പ​ക് ​വി​ശ്വ​നാ​ഥ് ​എ​ന്നി​വ​ർ​ ​പ​റ​ഞ്ഞു.

പാ​ച​ക​ത്തൊ​ഴി​ലാ​ളി​ ​യൂ​ണി​യൻ മാ​ർ​ച്ച്

തൃ​ശൂ​ർ​:​ ​സം​സ്ഥാ​ന​ ​സ്‌​കൂ​ൾ​ ​പാ​ച​ക​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ​ ​അ​ടി​യ​ന്ത​ര​ ​പ്രാ​ധാ​ന്യ​മു​ള്ള​ ​ആ​വ​ശ്യ​ങ്ങ​ൾ​ ​ഉ​ൾ​ക്കൊ​ള്ളു​ന്ന​ ​അ​വ​കാ​ശ​പ​ത്രി​ക​ ​അം​ഗീ​ക​രി​ക്ക​ണ​മെ​ന്ന് ​ആ​വ​ശ്യ​പ്പെ​ട്ട് ​സ്‌​കൂ​ൾ​ ​പാ​ച​ക​ത്തൊ​ഴി​ലാ​ളി​ ​യൂ​ണി​യ​ൻ​ ​(​എ.​ഐ.​ടി.​യു.​സി​)​ 21​ന് ​തൃ​ശൂ​ർ​ ​വി​ദ്യാ​ഭ്യാ​സ​ ​ഉ​പ​ഡ​യ​റ​ക്ട​റു​ടെ​ ​ഓ​ഫി​സി​ലേ​ക്ക് ​മാ​ർ​ച്ച് ​ന​ട​ത്തും.​ ​സ​ർ​ക്കാ​ർ​ ​പ്ര​ഖ്യാ​പി​ച്ച​ ​മി​നി​മം​ ​കൂ​ലി​ ​വി​ജ്ഞാ​പ​നം​ ​കാ​ലോ​ചി​ത​മാ​യി​ ​പ​രി​ഷ്‌​ക​രി​ക്കു​ക,​ ​അ​വ​ധി​ക്കാ​ല​ ​അ​ല​വ​ൻ​സ് ​പു​ന​:​സ്ഥാ​പി​ക്കു​ക,​ ​സാ​മൂ​ഹി​ക​ ​സു​ര​ക്ഷാ​പ​ദ്ധ​തി​ക​ൾ​ ​ഏ​ർ​പ്പെ​ടു​ത്തു​മെ​ന്ന​ ​വാ​ഗ്ദാ​നം​ ​ന​ട​പ്പാ​ക്കു​ക​ ​എ​ന്നി​വ​യാ​ണ് ​മ​റ്റ് ​ആ​വ​ശ്യ​ങ്ങ​ൾ.​ ​രാ​വി​ലെ​ 11​ന് ​എ.​ഐ.​ടി.​യു.​സി​ ​ജി​ല്ലാ​ ​പ്ര​സി​ഡ​ന്റ് ​ടി.​കെ.​സു​ധീ​ഷ് ​മാ​ർ​ച്ച് ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യു​മെ​ന്ന് ​യൂ​ണി​യ​ൻ​ ​സം​സ്ഥാ​ന​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​പി.​ജി.​മോ​ഹ​ന​ൻ,​ ​ജി​ല്ലാ​ ​സെ​ക്ര​ട്ട​റി​ ​സി.​കെ.​ല​തി​ക,​ ​പ്ര​സി​ഡ​ന്റ് ​സി.​യു.​ശാ​ന്ത,​ ​എ​ക്‌​സി​ക്യൂ​ട്ടീ​വ് ​അം​ഗം​ ​ബാ​ബു​ ​ചി​ങ്ങാ​ര​ത്ത് ​എ​ന്നി​വ​ർ​ ​പ​റ​ഞ്ഞു.