ചെറുതുരുത്തി: ചെറുതുരുത്തി പി.എൻ.എൻ.എം ആയുർവേദ മെഡിക്കൽ കോളേജിലെ 2022 ബി.എ.എം.എസ് ബാച്ചിന്റെ പ്രവേശനവുമായി ബന്ധപ്പെട്ട ശിഷ്യോപനയനീയം പി. മമ്മിക്കുട്ടി എം.എൽ.എ ഉദ്ഘാടനം ചെയ്തു. കോളേജ് സെക്രട്ടറി എം. മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു. അഷ്ടവൈദ്യൻ ഡോ. പി.ടി.എൻ. വാസുദേവൻ മൂസ് ശിഷ്യോപനയനീയം നടത്തി. പ്രൊഫ: കെ.എൻ. രാമകർത്ത പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. ഡയറക്ടർ സന്ധ്യ മണ്ണത്ത്, പ്രിൻസിപ്പൽ ഡോ.ജിജി മാത്യു, ഡോ. നിധിൻ എന്നിവർ പങ്കെടുത്തു.