പുതുക്കാട്: നിർദ്ദിഷ്ട പുതുക്കാട് മിനി സിവിൽ സ്റ്റേഷന്റെ ഡ്രാഫ്റ്റ് ഡിസൈൻ മേയ് 10 നകം തയ്യാറാക്കി സമർപ്പിക്കാൻ ബ്ലോക്ക് പഞ്ചായത്ത് കോൺഫെറൻസ് ഹാളിൽ കെ.കെ.രാമചന്ദ്രൻ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ചേർന്ന മണ്ഡലത്തിലെ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നടപ്പാക്കുന്ന വികസന പ്രവൃത്തികളുടെയും വിവിധ വകുപ്പുകൾക്ക് കീഴിലുള്ള പ്രവൃത്തികളുടെയും അവലോകനയോഗത്തിൽ തീരുമാനം. ജല അതോറിറ്റി പൈപ്പുകൾ മാറ്റിസ്ഥാപിക്കുന്നതിനു അടിയന്തര നടപടികൾ സ്വീകരിക്കും. റോഡുകളുടെ നവീകരണം നടത്തുന്ന പ്രവൃത്തിയും സമയ ബന്ധിതമായി പൂർത്തിയാക്കും. റെയിൽവേ ഓവർ ബ്രിഡ്ജുകളുടെ നിർമ്മാണത്തിനായി റെയിൽവേയുടെ അനുമതി ലഭ്യമാകാൻ ആവശ്യമായ ഇടപെടലുകൾ നടത്തും. പുതുക്കാട് റെയിൽവേ മേൽപ്പാലത്തിന്റെ സ്ഥലം ഏറ്റെടുക്കുന്നതിന്റെ കിഫ്ബി ഫണ്ട് നീക്കിവച്ചതായി യോഗത്തിൽ ആർ.ബി.ഡി.സി.കെ പ്രതിനിധി അറിയിച്ചു. മണ്ഡലത്തിലെ എല്ലാ അനുവദിക്കപ്പെട്ട വികസന പ്രവൃത്തികളും സമയബന്ധിതമായി പൂർത്തീകരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിനും യോഗത്തിൽ നിർദ്ദേശം നൽകി.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആർ. രഞ്ജിത്ത്, പഞ്ചായത്ത് പ്രസിഡന്റുമാരായ അശ്വതി വി.ബി, അജിത സുധാകരൻ, ഇ.കെ.അനൂപ്, കിഫ്ബി നോഡൽ ഓഫീസർ എ.സി.ശേഖർ, പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ എൻ.വി. ആന്റണി, നിരത്തുകൾ പരിപാലനം വിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ സിന്ധു, അസിസ്റ്റന്റ് എൻജിനീയർമാരായ ഷാജി ആന്റണി, എ.ആർ. പ്രിയ, ബിനീഷ്, കെ.സ്മിത, ജല അതോറിറ്റി സൂപ്രണ്ടിംഗ് എൻജിനീയർ പൗളി പീറ്റർ, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ രേഖ പി.നായർ, അസിസ്റ്റന്റ് എൻജിനീയർമാരായ വി.എ. ജയകുമാർ, സി.കെ. ലിജി, കെ.ആർ എഫ്.ബി എൻജിനീയർമാരായ ഐ.എസ്. മൈഥിലി, ലയ ഒ. പ്രകാശ്, ശാമിനി നാരായണൻ, ബ്ലോക്ക് അസിസ്റ്റന്റ് എൻജിനീയർമാരായ ജിജി മോൾ, രഹ്ന, ജില്ലാ ഹെഡ് സർവെയർ കെ.വിജയ തുടങ്ങിയ ഉദ്യോഗസ്ഥരും യോഗത്തിൽ സംബന്ധിച്ചു.

മറ്റ് യോഗ തീരുമാനങ്ങൾ
നിർമ്മാണം പൂർത്തീകരണ ഘട്ടത്തിലായ ചെമ്പൂച്ചിറ സ്‌കൂൾ ഓഡിറ്റോറിയം, പുതുക്കാട് ഗവ.വിഎച്ച്.എസ് ഹൈസ്‌കൂൾ കെട്ടിടം, വല്ലച്ചിറ ഗവ. യു.പി. സ്‌കൂൾ കെട്ടിടം, മറ്റത്തൂർ ഹോസ്പിറ്റൽ ക്വാർട്ടേഴ്‌സ് എന്നിവ മെയ് മാസത്തിൽ ഉദ്ഘാടനം നടത്തും.
കുറുമാലി-തൊട്ടിപ്പാൾ മുളങ്ങ് റോഡ്, പാലപ്പിള്ളി-എച്ചിപ്പാറ റോഡ് എന്നിവയുടെ നിർമ്മാണം ഉടൻ ആരംഭിക്കും.