പാവറട്ടി: കൊപ്പം ദ്രവിഡിയൻ യൂണിവേഴ്‌സിറ്റിയിൽ നിന്നും എളവള്ളി സ്വദേശിനി എം.ബി. ജിജയ്ക്ക് ലിംഗ്വസ്റ്റിക്‌സിൽ ഡോക്ടറേറ്റ് ലഭിച്ചു. പ്രൊഫ.ഗണേശൻ അംബേദ്കറുടെ കീഴിൽ 'ലൊക്കേറ്റീവ് ഇൻ മലയാളം ആൻഡ് ഇംഗ്ലീഷ്, എ കോൺട്രാറ്റീവ് അനാലിസിസ് ' എന്ന വിഷയത്തിലാണ് ഡോക്ടറേറ്റ് നേടിയത്. പാലക്കാട് കുമരനല്ലൂർ ഗവ.ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് ടു വിഭാഗത്തിലെ ഇംഗ്ലീഷ് അദ്ധ്യാപികയാണ് എം.ബി. ജിജ. പരേതനായ കരിയന്നൂർ മണിയന്ത്ര ബാലന്റെയും ചന്ദ്രികയുടെയും മകളും എളവള്ളി മരക്കാത്ത് സുരേഷ് കുമാറിന്റെ ഭാര്യയുമാണ്.