നെല്ലായി സെന്റ് മേരീസ് പള്ളിയിലെ വിശുദ്ധ യൂദാത ദേവൂസിന്റെ ഊട്ടുതിരുനാളിന് ഫാ.ഡെൽബി തെക്കുംപുറം കൊടിയേറ്റുന്നു.
നെല്ലായി: സെന്റ് മേരീസ് പള്ളിയിലെ വിശുദ്ധ യൂദാതദേവൂസിന്റെ ഊട്ടുതിരുനാളിന് ഫാ.ഡെൽബി തെക്കുംപുറം കൊടിയേറ്റി. വികാരി ഫാ.ഷാജു കാച്ചപ്പിള്ളിയുടെ സാന്നിദ്ധ്യത്തിൽ തിരുനാളിന് ഒരുക്കമായുള്ള നവനാൾ തിരുകർമ്മങ്ങൾ ആരംഭിച്ചു. തിരുനാൾ ദിനമായ 27 ന് രാവിലെ 9.30 ന് ഫാ. ജോസഫ് മാളിയേക്കലിന്റെ മുഖ്യകാർമ്മികത്വത്തിൽ ആഘോഷമായ പാട്ടുകുർബാന, തിരുനാൾ സന്ദേശം, പ്രദക്ഷിണം, തുടർന്ന് ഊട്ടുനേർച്ച എന്നിവ നടക്കും.